പെണ്‍കുട്ടികള്‍ എന്‍ട്രന്‍സ് എഴുതേണ്ട ; ഉത്തരവിറക്കി അഫ്ഗാന്‍ ഭരണകൂടം

For full experience, Download our mobile application:
Get it on Google Play

കാബൂള്‍: ആണ്‍കുട്ടികള്‍ മാത്രം സര്‍വകലാശാല പ്രവേശന പരീക്ഷകള്‍ എഴുതിയാല്‍ മതിയെന്ന് അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍. അഫ്ഗാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റേതാണ് തീരുമാനം. നാഷണല്‍ എക്‌സാമിനേഷന്‍ അതോറിട്ടി ഓഫ് അഫ്ഗാനിസ്ഥാനാണ് ( നെക്‌സ) ഇക്കാര്യം അറിയിച്ചത്. പുരുഷ വിദ്യാര്‍ത്ഥികളെ മാത്രം ഈ വര്‍ഷം എന്‍ട്രന്‍സില്‍ തെരഞ്ഞെടുത്താല്‍ മതിയെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. പരീക്ഷയില്‍ ആരെയൊക്കെ പങ്കെടുപ്പിക്കണമെന്ന് തീരുമാനിക്കുന്നത് ഉന്നത വിദ്യാഭ്യാസ വകുപ്പാണ്. നാഷണല്‍ എക്‌സാമിനേഷന്‍ അതോറിട്ടിക്ക് ഇതില്‍ പങ്കൊന്നുമില്ലെന്ന് നെക്‌സ വിശദീകരിച്ചു.

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസം നിരോധിച്ചുകൊണ്ട് 2022 മാര്‍ച്ചില്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പെണ്‍കുട്ടികള്‍ ഉന്നതവിദ്യാഭ്യാസം ചെയ്യുന്നതും നിരോധിച്ചിരുന്നു. സ്ത്രീകള്‍ മനുഷ്യാവകാശ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നതും താലിബാന്‍ ഭരണകൂടം നിരോധിച്ചിട്ടുണ്ട്. എന്‍ട്രന്‍സ് പരീക്ഷയില്‍ പെണ്‍കുട്ടികള്‍ക്കി വിലക്കേര്‍പ്പെടുത്തിയ നടപടി വ്യാപക വിമര്‍ശനത്തിനും വിധേയമായിട്ടുണ്ട്. സമൂഹത്തില്‍ നിന്നും സ്ത്രീകളെ ഒഴിവാക്കുന്നതിന് തുല്യമാണ് നടപടിയെന്നും, ഇത് സമൂഹത്തില്‍ നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കുമെന്നും പ്രതിഷേധക്കാര്‍ പറയുന്നു. അഫ്ഗാന്‍ പെണ്‍കുട്ടികള്‍ക്കൊപ്പം എന്ന് യു എസ് സ്‌പെഷല്‍ പ്രതിനിധി റി അമിരി ട്വിറ്ററില്‍ കുറിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് പ്രിൻസിപ്പൽ ഡയറക്ടറുടെ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ അതിതീവ്ര മഴ...

കൊച്ചിയിൽ കണ്ടെയ്നർ ഷിപ്പിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു

0
കൊച്ചി: കൊച്ചിയിൽ കണ്ടെയ്നർ ഷിപ്പിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഇന്നലെ രാത്രി...

പൂനെയിൽ മൂന്നംഗ മലയാളി കുടുംബം മരിച്ച നിലയിൽ

0
പൂനൈ : പൂനെയിൽ മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി....

മഴക്കെടുതിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍

0
തിരുവനന്തപുരം: മഴക്കെടുതിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കും...