രാകേഷ് അസ്താനയുടെ നിയമനത്തിനെതിരായ ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ചട്ടങ്ങള്‍ മറികടന്ന് രാകേഷ് അസ്താന ഐപിഎസിനെ ഡല്‍ഹി പോലീസ് കമ്മിഷണറായി നിയമിച്ചതിനെതിരായ പൊതുതാത്പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരും രാകേഷ് അസ്താനയും നിലപാടറിയക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.

സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ സംഘടന സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് ഡി.എന്‍ പട്ടേല്‍ അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കുന്നത്. റിട്ടയര്‍മെന്റിന് നാല് ദിവസം മാത്രം ബാക്കിനില്‍ക്കേ രാകേഷ് അസ്താനയെ ഡല്‍ഹി പോലീസ് കമ്മിഷണറായി നിയമിച്ചത് സുപ്രിംകോടതി വിധിയുടെയും സര്‍വീസ് ചട്ടങ്ങളുടെയും ലംഘനമാണെന്നാണ് പൊതുതാത്പര്യ ഹര്‍ജിയിലെ ആരോപണം.

ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ പദവിയില്‍ നിന്നാണ് രാകേഷ് അസ്താനയെ ഡല്‍ഹി പോലീസ് തലപ്പത്തേക്ക് നിയമിക്കുന്നത്. ഗുജറാത്ത് കേഡറില്‍ 1984 ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു അസ്താന. 2022 ജൂലൈ 31 വരെയാണ് രാകേഷ് അസ്താനയുടെ പദവിയുടെ കാലാവധി. സിബിഐയില്‍ നിന്ന് പുറത്ത് പോയ അസ്താനയെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഡയറക്ടര്‍ ജനറലായി നിയമിച്ചിരുന്നു.

ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് ഉള്‍പ്പെട്ട കാലിത്തീറ്റ കേസ് അന്വേഷിച്ചിരുന്നത് അസ്താനയായിരുന്നു. എസ് എന്‍ ശ്രീവാസ്തവ വിരമിച്ചതിന് ശേഷം എസ്എസ് ബലാജിയാണ് പോലീസ് കമ്മീഷണറുടെ അധിക ചുമതല വഹിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെയും അടുത്ത ആളാണ് രാകേഷ് അസ്താന.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...