Thursday, May 1, 2025 5:10 am

കോടികള്‍ നേടി അമ്പരപ്പിക്കുന്ന സ്‍കന്ദ ഒടിടിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

തെലുങ്കില്‍ വിസ്‍മയിപ്പിക്കുന്ന വിജയമായി മാറിയ ചിത്രമാണ് സ്‍കന്ദ. രാം പോത്തിനേനി നായകനായി വേഷമിട്ട ചിത്രം സ്‍കന്ദ വൻ ഹിറ്റിലേക്കാണ് കുതിക്കുന്നത്. ഇതിനകം സ്‍കന്ദ നേടിയത് 55 കോടിയില്‍ അധികമാണെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സര്‍പ്രൈസ് ഹിറ്റായി മാറിയ ചിത്രത്തിന്റെ ഒടിടി റിലീസ് അപ്‍ഡേറ്റാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ഡിസ്‍നി പ്ലസ് ഹോട്ട് സ്റ്റാറിലായിരിക്കും ചിത്രം പ്രദര്‍ശിപ്പിക്കുക. ഒക്ടോബര്‍ 27നാണ് സ്‍കന്ദയുടെ സ്‍ട്രീമിംഗ് തുടങ്ങുക എന്നാണ് നിലവില്‍ ലഭ്യമാകുന്ന ചില റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

രാം പോത്തിനേനി നായകനായ ഹിറ്റ് ചിത്രം നിര്‍മിച്ചിരിക്കുന്നത് ശ്രീനിവാസ ചിറ്റുരിയാണ്. തിരക്കഥ എഴുതിയിരിക്കുന്നതും ബോയപതി ശ്രീനുവാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സന്തോഷ് ദെടേകെയും സംഗീതം എസ് തമനാണ് നിര്‍വഹിക്കുന്നത്. രാം പോത്തിനേനിയുടെ നായികയായി ശ്രീലീലയുമെത്തുന്ന ചിത്രത്തില്‍ സലീ മഞ്ജരേക്കര്‍, ശ്രീകാന്ത്, ശരത് ലോഹിതാശ്വ, പ്രിൻസ് സെൻസില്‍, ദഗുബാടി രാജ, പ്രഭാകര്‍, ബാബ്‍ലൂ പൃഥ്വീരാജ്, ഗൗതമി, ഇന്ദ്രജ, ഉര്‍വശി റൗട്ടേല എന്നിവരും രാം പൊത്തിനേനി നായകനായ സ്‍കന്ദയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്ക് കൽപ്പിച്ച് വ്യോമാതിർത്തി അടച്ച പാകിസ്താൻ്റെ നീക്കത്തിന് തിരിച്ചടി

0
ന്യൂഡൽഹി : ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്ക് കൽപ്പിച്ച് വ്യോമാതിർത്തി അടച്ച പാകിസ്താൻ്റെ...

സന്ദര്‍ശനങ്ങൾ മാറ്റിവെച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

0
ദില്ലി : രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന...

ഡോ. എം. എസ്. സുനിലിന്റെ 352- മത് സ്നേഹഭവനം ട്രാൻസ് മെൻ ആയ ജയ്സണും...

0
പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവന രഹിതരായി...

സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം

0
കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ് തിരുവനന്തപുരം സിവില്‍ സര്‍വീസ്...