രാമക്ഷേത്ര സംഭാവനാ തട്ടിപ്പ് ; എസ്ബിഐ മാർഗനിർദേശങ്ങൾ ലംഘിച്ചെന്ന് ചമ്പത് റായ്

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ: എസ്ബിഐക്കെതിരെ അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായിരുന്ന ചമ്പത് റായ് രംഗത്ത്. ബാങ്ക് നിശ്ചയിച്ചിരുന്ന നിയമങ്ങള്‍ ലംഘിക്കപ്പെട്ടെന്നും എന്നാല്‍ ഇത് അവര്‍ അവഗണിച്ചു എന്നുമാണ് ചമ്പത് റായിയുടെ ആരോപണം. പ്രത്യേക അന്വേഷണ സംഘത്തിന് അദ്ദേഹം സമര്‍പ്പിച്ച ഹിന്ദി ഭാഷയിലുള്ള ഒര് പേജ് കത്തിലാണ് പരാമര്‍ശം.രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും കര്‍ശനമായ ചെസ്റ്റ് റൂം പ്രോട്ടോക്കോളുകള്‍ ഉണ്ട്. ബാങ്കിന്റെ അധീനതയിലുള്ള ഒരു സ്ഥലത്ത് പ്രവേശിക്കുമ്പോഴും പുറത്തുകടക്കുമ്പോഴും പരിശോധന, പോക്കറ്റില്ലാത്ത യൂണിഫോമുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. മാര്‍ഗ നിര്‍ദേശങ്ങളില്‍ ഉണ്ടായിട്ടും ഇത് നടപ്പിലാക്കുന്നതില്‍ എസ്ബിഐക്ക് വീഴ്ച വന്നെന്നാണ് ചമ്പത് റായ് ആരോപിക്കുന്നത്.

സംഭാവന എണ്ണുന്നവര്‍ക്ക് ബാങ്ക് ആദ്യം തന്ന യൂണിഫോമില്‍ പോക്കറ്റുകളുണ്ടായിരുന്നു. ബാങ്കിന്റെ ചെസ്റ്റ് റൂള്‍ പൂര്‍ണമായും അവഗണിക്കുന്നതായിരുന്നു ഇത്.ഇത്തരത്തില്‍ ഒരു അലംഭാവം സംഭവിച്ചതിനെ സംബന്ധിച്ച് ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പോലും മാര്‍ഗനിര്‍ദേശങ്ങളെ കുറിച്ച് ധാരണ ഉണ്ടായിരുന്നില്ലെന്നും ചമ്പത് റായ് ആരോപിച്ചു. അവര്‍ക്ക് അത് അറിയാമായിരുന്നെങ്കില്‍ ഇത്തരം ഒരു തെറ്റ് സംഭവിക്കില്ലായിരുന്നെന്നും അദ്ദേഹം പറയുന്നു. ബാങ്ക് ചില യുവാക്കളെ സംഭാവന എണ്ണുന്നതിനായി തിരഞ്ഞെടുത്തിരുന്നെന്നും എന്നാല്‍ ഇവരെ ക്ഷേത്ര പരിപാലന ജീവനക്കാരായി നിയമിച്ചെന്നും ചമ്പത് റായ് പറഞ്ഞു. എന്നാല്‍ ചമ്പത് റായിയുടെ ആരോപണങ്ങളില്‍ എസ്ബിഐ പ്രതികരിച്ചിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ മിന്നൽ പ്രളയം : ബിഹാറിൽ കനത്ത ജാഗ്രതയും വ്യാപക ഒഴിപ്പിക്കലും

0
ബിഹാർ: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തെത്തുടർന്ന് ബിഹാറും കനത്ത ജാ​ഗ്രതയിൽ. ബീഹാറിലെ അഞ്ച്...

60 പരിവാഹൻ സേവനങ്ങൾക്ക് ഇനി ആധാർ ഒടിപി നിർബന്ധം ; ലക്ഷ്യം ചൂഷണം തടയലെന്ന്...

0
തിരുവനന്തപുരം: 60 പരിവാഹൻ സേവനങ്ങളും ആധാർ ഒടിപി അധിഷ്ഠിതമാക്കി മോട്ടോർ വാഹന...

സമസ്തയുടെ സ്ത്രീവിരുദ്ധ പരാമർശം അപലപനീയം : എസ്എഫ്‌ഐ

0
തിരുവനന്തപുരം: സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്കുലറിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അങ്ങേയറ്റം...

സി പി എം നെതിരെ വീണ്ടും ഫണ്ട് തട്ടിപ്പ് ആരോപണം ; കണ്ണൂരിൽ എഡ്യൂക്കേഷൻ...

0
ഇരിട്ടി : ഹലാൽ ഫായ്ദ വിവാദത്തിന് പിന്നാലെ കണ്ണൂരിൽ സിപിഎം നേതാക്കൾക്കെതിരെ...