ചങ്ങനാശേരിയിലെ പോപ്പ് അല്ല കേരളത്തിന്റെ ഭരണം തീരുമാനിക്കുന്നത് ; രാമചന്ദ്രൻ മുല്ലശേരി

For full experience, Download our mobile application:
Get it on Google Play

കോന്നി : ചങ്ങനാശേരിയിലെ പോപ്പ് എന്ന് അവകാശപ്പെടുന്ന എൻ എസ് എസ് സെക്രട്ടറി സുകുമാരൻ നായരല്ല കേരളത്തിന്റെ ഭരണം തീരുമാനിക്കുന്നതെന്ന് സാംബവ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശേരി പറഞ്ഞു. കോന്നിയിൽ നടന്ന പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ട് രാഷ്ട്രീയമാണ് കേരളത്തിൽ നടക്കുന്നത്. കേരളത്തിൽ രാഷ്ട്രീയ നീതി ലഭിക്കാത്ത വിഭാഗമാണ് പട്ടികജാതിക്കാർ. എട്ട് ലക്ഷം രൂപ വാർഷിക വരുമാനം ലഭിക്കുന്ന ആളിന് സംവരണം ലഭിക്കുമ്പോൾ രണ്ട് ലക്ഷം രൂപ മാത്രം ലഭിക്കുന്ന ലഭിക്കുന്ന പട്ടികജാതിക്കാരന് സംവരണം ലഭിക്കാതെ പോവുകയാണ്.

ഭരണഘടനയെ അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങളാണ് ദേശീയ തലത്തിൽ നടക്കുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് മുഴുവനും. സാംബവ മഹാസഭ പുനഃപരിശോധന ഹർജിയിൽ പങ്ക് ചേരും. മഹാ ഭൂരിപക്ഷ താത്പര്യം സംരക്ഷിക്കപെടുന്നില്ല. ശബരിമലയിൽ മലയാളി ബ്രാഹ്മണർ മാത്രമേ പൂജ ചെയ്യാവു എന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം അംഗീകരിക്കാവുന്നതല്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. കോന്നി താലൂക്ക് യൂണിയൻ പ്രസിഡണ്ട് സി ക ലാലു, സെക്രട്ടറി ഡി മനോജ് കുമാർ, ഖജാൻജി സുനിൽ കുമാർ, വൈസ് പ്രസിഡണ്ട്മാരായ ശശി നാരായണൻ, ഭാരതി വിശ്വനാഥ്, ജോയിന്റ് സെക്രട്ടറി റജി ചെമ്പന്നൂർ തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...

നെല്ല് സംഭരണം : മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി

0
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അനൂപ്...

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...