പത്തനംതിട്ട : റമസാൻ ആത്മ വിചാരത്തിന്റെ കാലം – എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന റമസാൻ ക്യാമ്പയിന് തുടക്കമായി.
റമസാനിൽ എല്ലാ ദിവസവും ഓൺലൈൻ പഠന ക്ലാസുകൾ നടക്കുന്നു. ക്യാമ്പയിനിന്റെ ഭാഗമായി യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ കുടുംബങ്ങളിൽ അന്വേഷണം നടത്തി ലോക്ക്ഡൗൺ കാലത്തെ പ്രയാസങ്ങൾ വിലയിരുത്തി പരിഹാരം കണ്ടെത്തും. ഒറ്റക്ക് താമസിക്കുന്നവർ, പ്രവാസി കുടുംബങ്ങൾ, നിത്യരോഗികൾ മുതലായവർക്ക് ആവശ്യമായ സഹായങ്ങൾക്ക് പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന റമസാൻ കിറ്റ് വിതരണം ഈ കുടുംബങ്ങൾക്ക് നൽകും.
എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സലാഹുദ്ദീൻ മദനിയുടെ അധ്യക്ഷതയിൽ കൂടിയ ഓൺലൈൻ പ്രവർത്തക സമിതി യോഗത്തില്‍ കേരള മുസ്ലീം ജമാ അത്ത് ജില്ലാ പ്രസിഡന്റ് അഷ്റഫ് ഹാജി അലങ്കാർ റമസാൻ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. സാബിർ മഖ്ദൂമി, അബ്ദുൽ അസീസ് ഹാജി മാന്നാർ, മുഹമ്മദ് ഷിയാഖ് ജൗഹരി, സുധീർ വഴിമുക്ക്, അനസ് പൂവാലം പറമ്പിൽ, മുത്തലിബ് അഹ്സനി, അസീസ് മൗലവി തവക്കൽ, ഇസ്മായിൽ, കോയ, ശിഹാബ് പത്തനംതിട്ട , അബ്ദുൽ അസീസ് കോന്നി, ഷാജി തൃക്കോമല, അസീസ് കുമ്മണ്ണൂർ, കബീർ കുട്ടി തിരുവല്ല , മുഹമ്മദ് കോന്നി, റഹ്ത്ത് ലബ്ബ, ഹാരിസ് എന്നീവർ പങ്കെടുത്തു.