രാമായണ മാസാചരണം ; ശ്രീവല്ലഭ മഹാക്ഷേത്രത്തില്‍ തോരണയുദ്ധം, കുംഭകർണ്ണവധം, രാവണ വധം കഥകൾ അരങ്ങേറും

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ഈ വർഷത്തെ രാമായണ മാസാചരണത്തോടനുബന്ധിച്ച് ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന സമ്പൂർണ്ണ രാമായണം കഥകളി മഹോത്സവത്തിൽ ഇന്ന് തോരണയുദ്ധം, കുംഭകർണ്ണവധം, രാവണ വധം എന്നീ കഥകൾ അരങ്ങേറും. തോരണയുദ്ധം കഥാസാരം :- സീതാന്വേഷണത്തിനായി നാനാദിക്കുകളിലേക്കും സുഗ്രീവാഞ്ജയിൽ പുറപ്പെട്ട വാനരന്മാരിൽ ദക്ഷിണ ദിക്കിൽ എത്തിയ ഹനുമാനാദികൾ സമ്പാതിയിൽ നിന്നും അറിഞ്ഞ ലക്ഷ്യം വെച്ച് ജാംബവാന്‍റെ നിർദ്ദേശത്താൽ ഹനുമാൻ സമുദ്രം കടന്ന് ലങ്കാനഗരിയിൽ എത്തുകയും ലങ്കാലക്ഷ്മിയെ മോക്ഷ പ്രാപ്തയാക്കുകയും അശോകവനത്തിലെത്തിയ ഹനുമാൻ സീതയെ കാണുകയും അടയാളമായി രാമൻ നൽകിയ അംഗുലീയം സീതയ്ക്ക് നൽകുകയും ചെയ്യുന്നു. ദേവിയിൽ നിന്നും ചൂഡാമണി വാങ്ങി മടങ്ങുന്ന അവസരത്തിൽ പ്രമദവനം ഭഞ്ജിച്ച ഹനുമാനെ ഇന്ദ്രജിത്ത് ബ്രഹ്മാസ്ത്രത്താൽ ബന്ധിച്ച് രാവണ സമീപം എത്തിക്കുന്നു. രാവണനും ഹനുമാനുമായി അത്യുഗ്രൻ സംവാദ സംഘട്ടനങ്ങൾ നടന്നു. തുടർന്ന് രാവണന്‍റെ ആജ്ഞയാൽ ഹനുമാന്‍റെ വാലിൽ തീ കൊളുത്തിയ രാക്ഷസപ്പടയെ നശിപ്പിക്കുകയും ലങ്കാനഗരി ദഹിപ്പിക്കുകയും ചെയ്യുന്നു. തിരകെ വന്ന ഹനുമാൻ സീത നൽകിയ ചൂഡാമണി രാമന് നൽകുന്നു.

കുംഭകർണ്ണവധം :- കഥാ സാരം : രാക്ഷസപ്പടയും വാനരപ്പടയുമായുള്ള നിരന്തര യുദ്ധത്തിൽ നിരവധി രാക്ഷസന്മാർ വധിയ്ക്കപ്പെടുന്നു. ഇന്ദ്രജിത്തിന്‍റെ നാഗാസ്ത്രത്താൽ രാമ ലക്ഷ്മണൻമാർ മോഹിച്ചു വീഴുന്നു. ആ സമയം ഗരുഡൻ അവരെ മോഹവിമുക്തരാക്കുന്നു. രാവണൻ ശ്രീരാമാദികളുമായി എതിർക്കുന്നു. രാവണന്‍റെ വേൽ ഏറ്റ് ലക്ഷ്മണൻ മോഹലാസ്യപ്പെടുന്നു. ശ്രീരാമൻ രാവണനെ നിരായുധനാക്കി ഓടിക്കുന്നു. ഉറങ്ങികിടന്ന കുംഭകർണ്ണനെ ഉണർത്തി യുദ്ധത്തിനായി രാവണൻ അയയ്ക്കുന്നു. ശ്രീരാമനുമായുള്ള യുദ്ധത്തിൽ കുംഭകർണ്ണൻ വധിയ്ക്കപ്പെടുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നടി ലക്ഷ്‌മി പ്രിയയ്ക്കെതിരെ ക്രിമിനൽ നടപടിപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നടി അൻസിബ

0
എറണാകുളം: നടി ലക്ഷ്‌മി പ്രിയയ്ക്കെതിരെ ക്രിമിനൽ നടപടിപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നടി...

കുതിച്ചുയർന്ന് മത്സ്യവില ; ഹോട്ടലുകളുടെ മെനുവിൽനിന്ന് താൽക്കാലികമായി അപ്രത്യക്ഷമായി മീൻ വിഭവങ്ങൾ

0
തിരുവനന്തപുരം : ട്രോളിങ് നിരോധനം നിലവിൽവന്നതോടെ സംസ്ഥാനത്ത് മത്സ്യവില കുത്തനെ ഉയർന്നു....

ബിജെപി കോര്‍പ്പറേഷനില്‍ അധികാരത്തില്‍ വന്നതിന് ശേഷം തിരുവനന്തപുരം നാറി ; വി ശിവൻകുട്ടി

0
തിരുവനന്തപുരം : വധശ്രമക്കേസില്‍ അറസ്റ്റിലായ തിരുവനന്തപുരം ബിജെപി കൗണ്‍സിലര്‍ സുഗതനെ പുറത്താക്കണമെന്ന്...

ശബരിമല സ്വർണക്കൊള്ള കേസ് : സ്വർണപ്പാളികളുടെ അറ്റകുറ്റപ്പണിയിൽ നിയമോപദേശം തേടിയെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ്

0
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി മുറിച്ചുമാറ്റിയ സ്വർണപ്പാളികളുടെ അറ്റകുറ്റപ്പണിയിൽ നിയമോപദേശം...