തിരുവനന്തപുരം : സര്‍ക്കാരിന്റെത് പൊള്ളയായ നയപ്രഖ്യാപനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം നിറവേറ്റിയത് ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. സർക്കാരിന്റെ അഴിമതിക്കും കൊള്ളക്കും എതിരെയാണ് പ്രതിപക്ഷം.
അന്വേഷണത്തെ സ്പീക്കർ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. ആരാണ് അപക്വമായി പെരുമാറിയതെന്ന് ജനങ്ങൾ കണ്ടതാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പേരിൽ അഴിമതി ഒലിച്ചു പോയി എന്ന് കരുതണ്ടെന്നും ചെന്നിത്തല പറഞ്ഞു. സ്പീക്കറും മുഖ്യമന്ത്രിയും സ്ഥാനമൊഴിയണം. സമ്മേളനം അവസാനിക്കുന്നതുവരെ സഭയില്‍ പ്രതിഷേധങ്ങള്‍ തുടരുമെന്നും ചെന്നിത്തല പറഞ്ഞു.
വാളയാര്‍ കേസില്‍ പ്രതികള്‍ക്കൊപ്പമാണ് മുഖ്യമന്ത്രിയും പോലീസുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പെണ്‍കുട്ടികളുടെ അമ്മയെ കാണാന്‍ പോലും മുഖ്യമന്ത്രി തയ്യാറായില്ല. കുടുംബത്തിന്റെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കണം. ഇനിയെങ്കിലും പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു . നയപ്രഖ്യാപനത്തോട് ഗവർണർക്ക് പോലും ആഭിമുഖ്യമില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ പറഞ്ഞു. നയപ്രഖ്യാപനം വായിക്കുകയെന്ന ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് ഗവർണർ ചെയ്തതെന്നും മുനീർ പറഞ്ഞു.