കോട്ടയം : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ കവാത്ത് മറന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിപിസിഎൽ സ്വകാര്യവത്കരണത്തെക്കുറിച്ചു മുഖ്യമന്ത്രി നടത്തിയത് പരോക്ഷവിമർശനം മാത്രം. ശക്തമായ പ്രതിഷേധം നടത്താൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്നും ചെന്നിത്തല ആരോപിച്ചു.
പൗരത്വ ബിൽ, ശബരിമല സമരങ്ങളിലെ കേസുകൾ പിൻവലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. യുഡിഎഫ് അധികാരത്തിൽ വന്നാൽ രണ്ട് സമരത്തിലെയും കേസുകൾ പിൻവലിക്കും. കേരളത്തിൽ പൗരത്വബിൽ നടപ്പാക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.