പാലം തകര്‍ന്നു വീഴാറായി മുന്നറിയിപ്പ് ബോര്‍ഡ് വെച്ചിട്ടും അമിത ഭാരവുമായി ടിപ്പറുകള്‍ പായുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ഭാരം കയറ്റിയ വാഹനങ്ങള്‍ കടന്നു പോകുന്നത് അപകടം വരുത്തുമെന്ന് മുന്നറിയിപ്പു നല്‍കിയിട്ടും ആനപ്രമ്പാല്‍ ക്ഷേത്രക്കടവ് പാലത്തിലൂടെ അമിത ലോഡുമായി ലോറികള്‍ കയറി ഇറങ്ങുന്നതായി പരാതി. പാലത്തിന്റെ ഇരു കരകളിലും ഉള്ള കൈവരികള്‍ തകര്‍ന്നു വെള്ളത്തിലേയ്ക്ക് വീഴാറായി. ഭാരം കയറ്റിയ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ പാലം കുലുങ്ങുന്നുണ്ടെന്നും പരിസരവാസികള്‍ പറയുന്നു.

ഭാരവാഹനങ്ങള്‍ കയറ്റരുതെന്നു പറഞ്ഞ് പഞ്ചായത്ത് അധികൃതര്‍ ഇരു കരകളിലും സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ ഇതിനോടകം സാമൂഹിക വിരുദ്ധര്‍ നദിയില്‍ എറിഞ്ഞ് നശിപ്പിക്കുകയും ചെയ്തു. പാലത്തില്‍ വലിയ വാഹനങ്ങള്‍ കടന്നു പോകാതിരിക്കാന്‍ വേണ്ടി പാലത്തിലേക്ക് കയറുന്ന ഭാഗത്ത് കട്ടി കൂടിയ ആംഗിള്‍ അയണ്‍ കൊണ്ട് ഗര്‍ഡര്‍ സ്ഥാപിച്ചിരുന്നു. പതിനായിരക്കണക്കിനു രൂപ നാട്ടുകാര്‍ പിരിവെടുത്തു സ്ഥാപിച്ച ഗര്‍ഡറുകള്‍ മൂന്നു തവണ മണലുമായി പോകുന്നതിനു വേണ്ടി ലോറിക്കാര്‍ നശിപ്പിച്ചത്.

തലവടി പഞ്ചായത്ത് 11, 14 വാര്‍ഡുകള്‍ ആയ ആനപ്രമ്പാല്‍ തെക്കും വടക്കും കരകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണിത്. കടത്തു കടവ് ആയിരുന്ന സ്ഥലത്ത് കെ.സി ജോസഫ് എംഎല്‍എ ആയിരുന്ന സമയത്ത് തുക അനുവദിച്ചു നിര്‍മിച്ച പാലം ആണിത്. തെക്കേക്കരയില്‍ ഉള്ളവര്‍ക്ക് സംസ്ഥാന പാതയില്‍ എത്താന്‍ ഉള്ള പ്രധാന മാര്‍ഗമാണിത്.

തെക്കേക്കരയില്‍ നിന്നു വടക്കേക്കരയിലും അതേപോലെ തന്നെ തിരിച്ച് തെക്കേ കരയിലേക്കും ലോഡുകള്‍ എത്തിക്കാന്‍ 4 കിലോമീറ്റര്‍ ദൂരം കുറച്ച് ഓടിയാല്‍ മതിയെന്നതാണ് ലോഡുമായി പാലം കയറാന്‍ കാരണം. മുന്‍കാലങ്ങളില്‍ രാത്രി കാലങ്ങളിലായിരുന്നു ഭാരം കയറ്റിയ വാഹനങ്ങള്‍ കടന്നു പോയിരുന്നത്. ഇപ്പോള്‍ പകല്‍ സമയങ്ങളിലും ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. രണ്ടു വര്‍ഷം മുന്‍പ് പാലത്തിലേക്ക് ലോറി കയറുന്നതിനിടെ നദിയിലേക്കു മറിഞ്ഞ് ഡ്രൈവര്‍ മരിച്ചിരുന്നു. നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നു നാട്ടുകാര്‍ പരാതിപ്പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...