തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. അദ്ദേഹത്തിന് നിലവില്‍ രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റും. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് രമേശ് ചെന്നിത്തലയുടെ ഭാര്യയ്ക്കും മകനും കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് രമേശ് ചെന്നിത്തല നിരീക്ഷണത്തില്‍ പ്രവേശിച്ചിരുന്നു. തിങ്കളാഴ്ച കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി എം സുധീരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സുധീരന്‍ നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കോവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. തിരുവഞ്ചൂരുമായി വി എം സുധീരന്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സുധീരനും കോവിഡ് സ്ഥിരീകരിച്ചത്. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ഇരുവരും അടുത്തടുത്ത് ആയിരുന്നു ഇരുന്നത്.