സി.എ.ജി റിപ്പോര്‍ട്ട് : ധനമന്ത്രി തോമസ് ഐസക് എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭയില്‍ വെയ്ക്കും മുന്‍പ് സി.എ.ജി റിപ്പോര്‍ട്ട് വാര്‍ത്താ സമ്മേളനം നടത്തി പരസ്യപ്പെടുത്തിയ സംഭവത്തില്‍ ധനമന്ത്രി തോമസ് ഐസക് എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകണം. തോമസ് ഐസക് അവകാശലംഘനം നടത്തിയെന്ന വി.ഡി സതീശന്റെ പരാതിയിലാണ് കമ്മിറ്റിയുടെ തുടര്‍ നടപടി.

ഈ മാസം 29ന് ഹാജരാകാനാണ് കമ്മിറ്റി നോട്ടീസ് അയച്ചത്. പരാതിക്കാരനായ വി.ഡി സതീശനെ എത്തിക്‌സ് കമ്മിറ്റി വിസ്തരിച്ചതിനു പിന്നാലെയാണ് തീരുമാനം. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും തോമസ് ഐസക് സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും രേഖകള്‍ സഹിതം വി.ഡി സതീശന്‍ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ വ്യക്തമാക്കി.

സി.എ.ജി റിപ്പോര്‍ട്ട് സഭയില്‍ വെയ്ക്കുമ്പോള്‍ മാത്രമാണ് പരസ്യമാകുന്നതെന്നും സതീശന്‍ മൊഴി നല്‍കി. നേരത്തെ പ്രതിപക്ഷം ധനമന്ത്രിക്കെതിരേ നല്‍കിയ അവകാശലംഘന നോട്ടീസില്‍ തോമസ് ഐസക് നേരിട്ടെത്തി സ്പീക്കര്‍ക്ക് വിശദീകരണം നല്‍കിയിട്ടും സ്പീക്കര്‍ അത് തള്ളി, എ. പ്രദീപ് കുമാര്‍ അധ്യക്ഷനായ എത്തിക്‌സ് കമ്മിറ്റിക്ക് വിടുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....