പവർകട്ട് ഇടത് സർക്കാർ വിളിച്ചു വരുത്തിയത് ; ലോഡ് ഷെഡിങ് പൂർണ്ണമായും ഒഴിവാക്കണമെന്ന് രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം പൂർണമായും ഒഴിവാക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പവർകട്ട് ഇടത് സർക്കാർ വിളിച്ചു വരുത്തിയതെന്ന് ചെന്നിത്തലയുടെ വിമർശനം. കെ എസ് ഇ ബിക്ക് അനാസ്ഥയെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഏപ്രിൽ, മെയ് മാസങ്ങളിൽ കേരളത്തിൽ അത്യുഷ്‌ണം ഉണ്ടാകും എന്ന് ഏത് കൊച്ചു കുട്ടികൾക്ക് പോലും അറിയാം. എന്നിട്ട് പോലും ആവശ്യത്തിന് വൈദ്യുതി വിതരണത്തിന് ലഭിക്കാനുള്ള സംവിധാനം ഉണ്ടാക്കാതെ ഇരുന്നത് വൈദ്യുത ബോർഡിന്റെ അനാസ്ഥയുടെ അങ്ങേയറ്റമാണ് എന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന് അടുത്ത 25 വർഷത്തേക്ക് വൈദ്യുതി ലഭിക്കാനുള്ള രണ്ട് ദീർഘകാല കരാറുകൾ യുഡിഎഫ് സർക്കാർ ഒപ്പുവെച്ചത് നിസ്സാര സാങ്കേതിക പ്രശ്നം പറഞ്ഞ് റദ്ദാക്കി കേരളജനതയെ ദുരിതത്തിലേക്ക് തള്ളിവിടുകയായിരുന്നു പിണറായി സർക്കാരെന്ന് രമേശ് ചെന്നിത്തല വിമ‍ർശിച്ചു.

കേരളത്തിന് വൈദ്യുതി ലഭ്യമാക്കാൻ വേണ്ടി ഉയർന്ന വിലയ്ക്ക് ഒപ്പിട്ട ഹ്രസ്വകാല കരാറുകളുടെ കാലാവധി അവസാനിച്ചെങ്കിലും ഇത് ഈ ഉഷ്ണ കാലത്തിൽ തുടരാനുള്ള സംവിധാനം പോലും ഏർപ്പെടുത്താൻ സർക്കാരിന് ആയില്ല. ഇത്രയും ജനദ്രോഹപരമായ ഒരു സർക്കാരും നോക്കുകുത്തിയായ ഒരു വൈദ്യുത ബോർഡും ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്ന് അദേഹം കുറ്റപ്പെടുത്തി. ഈ നോക്കൂ കുത്തിയായ ബോർഡിനെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും എന്ത് ചെയ്യണം എന്ന കാര്യത്തിൽ ശക്തമായ തീരുമാനം ഉണ്ടാകണം. രാത്രിയിൽ ഒരു കാരണവശാലും വൈദ്യുതനിയന്ത്രണം കേരളത്തിൽ ഏർപ്പെടുത്തരുത്. ജനങ്ങളെ ഇത്തരത്തിൽ ശിക്ഷിക്കാൻ സർക്കാർ തയ്യാറാകരുതെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...

ചെന്നൈയിലെ രണ്ടാം വിമാനത്താവളപദ്ധതി ഉപേക്ഷിച്ചു, സൗജന്യ എൽപിജി ; പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാർ

0
ചെന്നൈ : ചെന്നൈയിൽ രണ്ടാമതൊരു വിമാനത്താവളത്തിനുള്ള പദ്ധതി ഉപേക്ഷിച്ചും പുതിയ സൗജന്യ...

കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ സംഭവം : ഭാര്യയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...