കണ്ണൂർ : യു.ഡി.എഫിന്റെ ഐശ്വര്യ കേരള യാത്രക്കെതിരെ മാത്രമുള്ള കോവിഡ് പ്രചാരണം വിലപ്പോവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫിന്റെ യാത്ര ഇതുപോലെ തന്നെ മുന്നോട്ടു പോകും. എൽ.ഡി.എഫ് എല്ലാ പരിപാടികളും നടത്തുന്നുണ്ട്. കോവിഡ് ഉയരാൻ കാരണം സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
യു.ഡി.എഫിന്റെ ഐശ്വര്യ കേരളയാത്രയിലും മന്ത്രിമാർ നടത്തുന്ന പരാതി പരിഹാര അദാലത്തിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. കാസർകോട് നിന്ന് ആരംഭിച്ച രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രക്ക് വന്‍ ജനപങ്കാളിത്തമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതുമൂലമാണ് പിണറായി വിജയന്‍ കോവിഡിന്റെ പേരില്‍ ഭീതിപരത്തി പ്രതിപക്ഷത്തെ ഒതുക്കുവാന്‍ ശ്രമിക്കുന്നത്.