മുസ്ലീംലീഗിനെതിരായ വിമര്‍ശനം തുടരുമെന്ന് മന്ത്രി എം എം മണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുസ്ലീംലീഗിനെതിരായ വിമര്‍ശനം തുടരുമെന്ന് മന്ത്രി എം എം മണി. മുസ്ലീം സമുദായത്തിന്റെ മൊത്തം അവകാശം ലീഗിനില്ല. തലശ്ശേരി, മാറാട് കലാപകാലത്ത് മുണ്ട് മടക്കിക്കുത്തി നിന്നത് സിപിഎം നേതാക്കളെന്നും മന്ത്രി വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ പാണക്കാട് പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് മണിയുടെ  പ്രതികരണം.

കോണ്‍ഗ്രസിന്റെ ശബരിമല വാഗ്ദാനം ബഡായിയാണ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ നിയമനിര്‍മ്മാണം നടത്താനാകില്ലെന്നും എം.എം മണി പറഞ്ഞു. മുസ്ലീംലീഗ് വര്‍ഗീയ കക്ഷിയാണെന്നും പാണക്കാട് തറവാടിലേക്ക് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പോയത് തീവ്രവാദ ബന്ധം ഉറപ്പിക്കാനാണെന്നുമായിരുന്നു സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്റെ പ്രസ്താവന. വിജയരാഘവന്റെ പ്രസ്താവന അസ്ഥാനത്തുള്ളതും അതിരു കടന്നതാണെന്നും സെക്രട്ടറിയറ്റ് വിലയിരുത്തിയിരുന്നു.

അതേസമയം വിജയരാഘവന്‍ ലീഗിനെതിരെ നടത്തിയ പരാമര്‍ശം മുന്നണിയെ ബാധിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. അത്തരം പ്രതികരണങ്ങള്‍ വേണോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹം തന്നെയാണ്. എല്‍ഡിഎഫ് മതനിരപേക്ഷതയാണ് സ്വീകരിക്കുന്നത്. വര്‍ഗ്ഗീയത രാഷ്ട്രീയത്തില്‍ കൊണ്ടു വരുന്നത് നിക്ഷിപ്ത താല്‍പര്യക്കാരാണെന്നും കാനം പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...