തടിലോറി അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തടികയറ്റിവന്ന ലോറി വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പട്ടം പ്ലാമൂടിനു സമീപമാണ് അപകടം. പയറ്റുവിള ഇടപ്പുര മേലെവട്ടവിളയില്‍ വിരമിച്ച സി.ആര്‍.പി.എഫ്. ജീവനക്കാരന്‍ സജീവ്കുമാറാണ് അപകടത്തില്‍ മരിച്ചത്. പ്ലാമൂട്ടില്‍ സിഗ്നല്‍ ലഭിക്കാനായി കാത്തുകിടക്കുന്നതിനിടെയാണ് ലോറി സമീപത്തുണ്ടായിരുന്ന കാറിലും മൂന്നു ബൈക്കുകളിലും കൂട്ടിയിടിച്ചത്.

ബൈക്കിലുണ്ടായിരുന്ന സജീവ് കുമാര്‍ ലോറിക്കടിയില്‍പ്പെട്ടാണ് മരിച്ചത്. അരമണിക്കൂറിനുശേഷം ക്രയിനും ഫയര്‍ ഫോഴ്‌സും എത്തിയാണ് മൃതദേഹം ലോറിക്ക് അടിയില്‍നിന്നു മാറ്റിയത്. തുടര്‍ന്ന് അപകടം നടന്ന സ്ഥലം ഫയര്‍ ഫോഴ്‌സ് കഴുകി വൃത്തിയാക്കി. പരേതന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി. അപകടസ്ഥലത്തു നിന്നും ലോറി ഡ്രൈവര്‍ ഇറങ്ങിയോടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...