മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ പവർകട്ട് ; വി.ഡി. സതീശന്റെ പ്രസംഗം തടസ്സപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. മുഖ്യമന്ത്രി വേദിയില്‍ സംസാരിക്കുന്നതിനിടെ വൈദ്യുതി തടസ്സം നേരിടുകയായിരുന്നു. കൃത്യം ഏഴ് മണിക്കാണ് വൈദ്യുതി തടസ്സമുണ്ടായത്.കേരള സമുദ്ര മിഷന്‍ നടത്തിയ മിഷന്‍ സമുദ്ര മാരിടൈം കോണ്‍ക്ലേവില്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെയായിരുന്നു പവര്‍കട്ട് ഉണ്ടായത്. വേദിയിലെ മൈക്കും വെളിച്ചവും ഓഫാകുകയായിരുന്നു. ഇതിനിടെ സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു. ഓടുന്ന വണ്ടിയുടെ പുറകെ ഓടിയിട്ട് കാര്യമില്ലെന്നും കരണ്ട് വന്നാലേ സംസാരിക്കാന്‍ കഴിയൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. ജനറേറ്റര്‍ പ്രവര്‍ത്തിച്ചാണ് പിന്നീട് പരിപാടി തുടര്‍ന്നത്. സംസ്ഥാനത്ത് ഇന്നും പവര്‍കെട്ട് തുടരുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. പീക്ക് സമയത്താകും വൈദ്യുതി നിയന്ത്രണമുണ്ടാകുകയെന്നും അറിയിപ്പുണ്ടായിരുന്നു.

കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് പവര്‍കട്ട് ഉണ്ടായിരുന്നു.പവര്‍കട്ടില്‍ സര്‍ക്കാരിനെ പരിഹസിച്ച് എ എ റഹീം, എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് എന്നിവര്‍ രംഗത്തെത്തി. ‘വെളിച്ചം ദുഃഖമാണുണ്ണി, തമസ്സല്ലോ സുഖപ്രദം’ എന്ന ക്യാപ്ഷനോടെ ഒരു മെഴുകുതിരിയുടെ ചിത്രം പങ്കുവെച്ചായിരുന്നു റഹീമിന്റെ പരിഹാസം.’ഓടുന്ന വണ്ടിയുടെ പുറകെ ഓടിയിട്ട് കാര്യമില്ല. പവര്‍കട്ടിന്റെ പുതുയുഗ നിര്‍വ്വചനം!(സ്വിച്ച് ഇട്ടാല്‍ ലൈറ്റ് കത്തുമെന്ന് പറഞ്ഞ ജഗതി ഫെയിം ഡയലോഗിനോട് സാദൃശ്യം തോന്നിയാല്‍ യാദൃശ്ചികം മാത്രം) എന്നായിരുന്നു ശിവപ്രസാദ് പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു റഹീമിൻ്റെയും ശിവപ്രസാദിൻ്റെയും പ്രതികരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...