ലൈഫ് പദ്ധതി അഴിമതി ; മുഖ്യമന്ത്രി അറിഞ്ഞില്ലെന്നു പറഞ്ഞാൽ വിശ്വസിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എം.ശിവശങ്കറിന്‍റെ കാർമികത്വത്തിൽ നടന്ന ലൈഫ് പദ്ധതി അഴിമതി മുഖ്യമന്ത്രി അറിഞ്ഞില്ലെന്നു പറഞ്ഞാൽ വിശ്വസിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിനെതിരെ പ്രതിപക്ഷം ഉയർത്തിയ അഴിമതിയുടെ മാറാലകൾ ഹൈക്കോടതി കീറിയെറിഞ്ഞെന്ന് മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. നിയമസഭയിൽ അനിൽ അക്കര നൽകിയ അടിയന്തര പ്രമേയ നോട്ടീസിൻമേലുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

ലൈഫ് പദ്ധതി അഴിമതിയുടെ മുഖ്യസൂത്രധാരകൻ എം.ശിവശങ്കറാണെന്നും അദ്ദേഹം ജോലി ചെയ്തത് പ്രതിപക്ഷ നേതാവിന്‍റെ ഓഫീസിലല്ലെന്നും രമേശ് ചെന്നിത്തല തുറന്നടിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിജയം കൊണ്ട് അഴിമതി ഇല്ലാതാകില്ല. അഹങ്കാരത്തിന് ജനങ്ങൾ മറുപടി പറയും. കൊള്ള ശരിയായി അന്വേഷിച്ചാൽ സർക്കാരിലെ പ്രമുഖരുടെ കൈയിൽ വിലങ്ങുവീഴുമെന്നും ചെന്നിത്തല.

ആർത്തിപ്പണ്ടാരം മൂത്ത അഴിമതിയാണ് ലൈഫിൽ നടന്നതെന്ന് അടിയന്തര പ്രമേയ നോട്ടീസ് നൽകിയ അനിൽ അക്കര ആരോപിച്ചു. ഭരണ നേതൃത്വത്തിന് ക്രിമിനൽ പങ്കാളിത്തമില്ലെന്നതാണ് ഹൈക്കോടതി വിധിയുടെ കാതലെന്ന് മന്ത്രി എ.സി മൊയ്തീൻ മറുപടി നൽകി. കേന്ദ്ര ഏജൻസികൾക്കൊപ്പം പ്രതിപക്ഷവും കൂടി പാവങ്ങളുടെ വീട് ഇല്ലാതാക്കുന്നു. സ്പീക്കർ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...