കൊച്ചി : കൊവിഡ് രോഗികളുടെ ഫോണ്‍ രേഖകള്‍ ശേഖരിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. രോഗികളുടെ ടവര്‍ ലൊക്കേഷന്‍ മാത്രമാണ് ശേഖരിക്കുന്നതെന്ന സര്‍ക്കാര്‍ വാദം ഹൈക്കോടതി അംഗീകരിച്ചു. കൊവിഡ് രോഗികളുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ തെറ്റില്ലെന്നും സര്‍ക്കാര്‍ തീരുമാനത്തില്‍ അപാകത ഇല്ലെന്നും കോടതി വ്യക്തമാക്കി.
സംസ്ഥാനത്ത് ദിവസേന രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്നും നിലവിലെ സാഹചര്യം നിങ്ങള്‍ മനസ്സിലാക്കേണ്ടതല്ലേയെന്നും ചെന്നിത്തലയുടെ അഭിഭാഷകനോട് കോടതി ചോദിച്ചു. നിരീക്ഷണം ഫലപ്രദമാക്കാന്‍ ടവര്‍ ലൊക്കേഷന്‍ മാത്രമാണ് പരിശോധിക്കുന്നതെന്ന് കഴിഞ്ഞ ദിവസം സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു.