പത്തനംതിട്ട : എൻഎസ്എസ് മുൻ പ്രസിഡന്റ് അഡ്വക്കേറ്റ് നരേന്ദ്രനാഥൻ നായരുടെ വസതിയിലെത്തി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അന്തിമോപചാരമർപ്പിച്ചു. സംഘടനയോടുള്ള അടിയുറച്ച കൂറും പ്രതിബദ്ധതയുമാണ് തുടർച്ചയായി നാലുതവണ പ്രസിഡന്റുസ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെടാൻ അദ്ദേഹത്തെ അർഹനാക്കിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ജ്യേഷ്ഠ സഹോദരതുല്യനായ അദ്ദേഹത്തിന്റെ വേർപാട് വലിയൊരു നഷ്ടമാണെന്ന് ചെന്നിത്തല പറഞ്ഞു.
കോൺഗ്രസ് നേതാക്കളായ പി.മോഹൻരാജ്, ഷംസുദ്ദീൻ, അഡ്വക്കേറ്റ് വെട്ടൂർ ജ്യോതിപ്രസാദ്, അഡ്വക്കേറ്റ് സുരേഷ് കുമാർ, അനിൽ തോമസ് ജോൺസൺ വളവനാൽ, സിന്ധു അനിൽ, നഹാസ് പത്തനംതിട്ട, അജിത്ത് മണ്ണിൽ എന്നിവരും ചെന്നിത്തലക്കൊപ്പം എത്തി അന്തിമോപചാരമർപ്പിച്ചു.