ഹൈക്കമാൻഡ് എന്ത് തീരുമാനിച്ചാലും അംഗീകരിക്കും ; താൻ എന്നും അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനെന്ന് രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഹൈക്കമാൻഡ് കൈക്കൊള്ളുന്ന ഏത് തീരുമാനവും താൻ പൂർണ്ണമനസ്സോടെ അംഗീകരിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡൽഹിയിലെ നിർണായക ചർച്ചകൾക്ക് ശേഷം തിരുവനന്തപുരം വിമാനത്താവളത്തിൽ മടങ്ങിയെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. കെ.സി വേണുഗോപാലിനും വി.ഡി സതീശനുമൊപ്പം താനും ഹൈക്കമാൻഡുമായി എല്ലാ കാര്യങ്ങളും സംസാരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തെ യോഗത്തിന് ശേഷം പ്രത്യേകിച്ച് ഒന്നും സംഭവിച്ചിട്ടില്ലെന്നും പാർട്ടി ഹൈക്കമാൻഡ് യുക്തമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

“ഹൈക്കമാൻഡ് ഏത് തീരുമാനം എടുത്താലും ഞാൻ ആ തീരുമാനത്തെ അംഗീകരിക്കും. ഞാൻ എന്നും ഒരു അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ്,” എന്ന് അദ്ദേഹം ആവർത്തിച്ചു. ചില വ്യക്തിപരമായ ആവശ്യങ്ങൾ ഉള്ളതുകൊണ്ടാണ് മറ്റ് നേതാക്കൾ മടങ്ങിയ ശേഷവും താൻ ഡൽഹിയിൽ തുടർന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിലെ കാലതാമസത്തെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള മറുപടിയും ചെന്നിത്തല നൽകി. ഡൽഹിയിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ബിജെപിക്ക് 50 ദിവസമാണ് വേണ്ടിവന്നതെന്നും ഇവിടെ ഇപ്പോൾ വെറും അഞ്ച് ദിവസമേ ആയിട്ടുള്ളൂവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണെന്നും എല്ലാവരുടെയും അഭിപ്രായങ്ങൾ മാനിച്ചുകൊണ്ട് മാത്രമേ തീരുമാനത്തിലേക്ക് എത്താൻ കഴിയുകയുള്ളൂ എന്നും അദ്ദേഹം വിശദീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല കുറ്റൂരില്‍ കര്‍ഷകര്‍ക്ക് പ്രതിസന്ധിയായി കൃഷിഭൂമിയില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍

0
തിരുവല്ല : പ്രളയജലം ഒഴിഞ്ഞിട്ടും ദുരിതത്തിലാണ് തിരുവല്ല കുറ്റൂരിലെ കര്‍ഷകര്‍. പ്രളയത്തില്‍ കൃഷിഭൂമിയില്‍...

ലഹരിക്കച്ചവടവുമായി ബന്ധമുളളയാളെന്ന ജി.സുധാകരന്‍റെ ആരോപണത്തില്‍ വൈകാരിക പ്രതികരണവുമായി സിപിഎം നേതാവ് എം.എം.അനസ് അലി

0
ആലപ്പുഴ: ലഹരിക്കച്ചവടവുമായി ബന്ധമുളളയാളെന്ന ജി.സുധാകരന്‍റെ ആരോപണത്തില്‍ വൈകാരിക പ്രതികരണവുമായി ആലപ്പുഴയിലെ സിപിഎം...

പന്തളത്ത് യുവാവിനെ പോലീസ് അകാരണമായി മര്‍ദ്ദിച്ചതായി പരാതി : ജില്ലാ പോലീസ് മേധാവിക്ക് പരാതി...

0
പന്തളം : പന്തളത്ത് യുവാവിനെ പോലീസ് അകാരണമായി മര്‍ദ്ദിച്ചതായി പരാതി. പന്തളം മങ്ങാരം...

കുടുംബ പെൻഷനും ഗ്രാറ്റുവിറ്റിയും ആവശ്യപ്പെട്ട് ആദ്യ ഭാര്യ നൽകിയ ഹർജിയിൽ കൊൽക്കത്ത ഹൈക്കോടതിയുടെ നിർണായക...

0
ന്യൂഡൽഹി: അന്തരിച്ച കേന്ദ്രസർക്കാർ ജീവനക്കാരന്റെ കുടുംബ പെൻഷനും ഗ്രാറ്റുവിറ്റിയും ആവശ്യപ്പെട്ട് ആദ്യ...