കോഴിക്കോട്: സ്വര്‍ണകടത്തുകേസിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മില്‍ പടയൊരുക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസ് നിയമ ഭേദഗതിയിലും കെഎസ്എഫ്ഇ വിഷയത്തിലും അത് വ്യക്തമായെന്ന് ചെന്നിത്തല പറഞ്ഞു. കെഎസ്എഫ്ഇയില്‍ നടന്ന റെയ്ഡിന്റെ വിശദ്ധാംശങ്ങള്‍ ജനങ്ങളെ അറിയിക്കാത്തതെന്താണെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രി അതിനു മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപെട്ടു. മുഖ്യമന്ത്രി ഇടപെട്ട് റെയ്ഡ് നിര്‍ത്തിവെച്ചോ എന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു. അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ധനമന്ത്രി ഉറഞ്ഞു തുളളുന്നത് എന്തിനാണ്. റെയ്ഡ് നടത്തിയവര്‍ക്ക് വട്ടാണെന്നാണ് ധനമന്ത്രി പറഞ്ഞത്. വിജിലന്‍സ് മുഖ്യമന്ത്രിയുടെ വകുപ്പാണെന്ന് ഐസക്ക് ഓര്‍ക്കണമെന്നും ചെന്നിത്തല വിമര്‍ശിച്ചു. കെഎസ്എഫ്ഇക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയരുന്നുണ്ട്. കെഎസ്എഫ്ഇ ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മില്‍ പടയൊരുക്കമെന്ന് രമേശ് ചെന്നിത്തല
RECENT NEWS
Advertisment