Wednesday, May 7, 2025 1:43 pm

ശബരിമല തീർത്ഥാടനം ; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം വിളിക്കണം – രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് അയ്യപ്പഭക്തരുടെ ഭാഗത്ത് നിന്ന് ഉയർന്ന് വന്ന പരാതികൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിലക്കലിൽ നിന്ന് പമ്പയിലേക്കുള്ള കെ.എസ്.ആർ.ടിസി സർവ്വീസുമായി ബന്ധപ്പെട്ട് അമിതമായ ചാർജ്ജ് ആണ് ഈടാക്കുന്നതെന്നും യു.ഡി.എഫ് സർക്കാരിന്റെ സമയത്തേത് പോലെ സ്പെഷ്യൽ ചാർജ്ജ് പൂർണ്ണമായും പിൻവലിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. നിലക്കൽ – പമ്പ  ചെയിൻ സർവ്വീസിനായി ഉപയോഗിക്കുന്ന ബസ്സുകൾക്ക് യാതൊരു ഗുണനിലവാരമോ ക്ഷമതയോ ഇല്ലന്നും കോവിഡ് കാലത്ത് ഷെഡിൽ കയറ്റി ഇട്ടിരുന്ന ബസ്സുകൾ ചെറിയ അറ്റകുറ്റപ്പണി മാത്രം നടത്തി പെയിൻ്റിംഗ് പോലും നടത്താതെ ഉപയോഗിക്കുന്നത് മൂലം നിരന്തരം ബസ്സുകൾ കേടാവുകയും ഇത് മൂലം വലിയ ദുരിതമാണ് തീർത്ഥാടകർക്ക് അനുഭവപ്പെടുന്നത് എന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

നിലക്കൽ – പമ്പ റൂട്ടിലെ ശബരിമല തീർത്ഥാടകരിൽ നിന്നും ഇരുവശങ്ങളിലേക്കുമുള്ള ടിക്കറ്റ് നിരക്കാണ് ആദ്യഘട്ടത്തിൽ തന്നെ ഈ ടാക്കുന്നത്. സന്നിധാനത്ത് നിന്ന് ദർശനം കഴിഞ്ഞ് തിരികെ പമ്പയിലെത്തുന്ന തീർത്ഥാടകരിൽ പലർക്കും മടക്കയാത്രയിൽ ടിക്കറ്റ് നഷ്ടപ്പെടാറുണ്ട്. ഇതിനെ തുടർന്ന് വീണ്ടും ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാൻ ഇടവരുത്തുന്നതിലൂടെ തീർത്ഥാടകർക്ക് ഉണ്ടാകുന്നത് വലിയ സാമ്പത്തിക നഷ്ടമാണ്. ഇതിന് പരിഹാരം കാണണം.

പമ്പയിലും നിലയ്ക്കലിലും താൽക്കാലിക ഷെഡുകളിലാണ് ടിക്കറ്റ് കൗണ്ടറുകൾ പ്രവർത്തിക്കുന്നത്. തിക്കും തിരക്കും കൂടുന്ന സാഹചര്യത്തിൽ ദുർബലമായ ഈ ഷെഡുകളിൽ പ്രവർത്തിക്കുന്ന ടിക്കറ്റ് കൗണ്ടറുകൾ വലിയ അപകട സാധ്യത വിളിച്ചു വരുത്തുമെന്നും ഇക്കാര്യത്തിൽ അടിയന്തിര ബദൽ ക്രമീകരണം ഏർപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. പലപ്പോഴും 100 മുതൽ 150 വരെയുള്ള തീർത്ഥാടകരെ കുത്തിനിറച്ചാണ് കെ.എസ്.ആർ.ടി.സി ബസ്സുകൾ സർവ്വീസ് നടത്തുന്നതെന്ന് തീർത്ഥാടകർ പരാതിപ്പെടുന്നുണ്ട്.

പരീക്ഷണാടിസ്ഥാനത്തിൽ കണ്ടക്ടർമാരില്ലാതെ ഡ്രൈവർമാരെ ഉപയോഗിച്ചാണ് സർവ്വീസുകൾ നടത്തുന്നതെന്നും ശബരിമല തീർത്ഥാടന കാലഘട്ടം പരീക്ഷണശാലയാക്കി മാറ്റുന്നത് ഒരിക്കലും നീതികരിക്കാനാകില്ല എന്നും കത്തിൽ വ്യക്തമാക്കുന്നു. ശബരിമല തീർത്ഥാടകർ അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങളുടെ കാര്യത്തിൽ ഗുരുതരമായ പ്രതിസന്ധികൾ അഭിമുഖീകരിക്കുന്നുണ്ടെന്നും ഇക്കാര്യങ്ങൾ പരിഹരിക്കുന്നതിന് മുഖ്യമന്തിയുടെ സാനിധ്യത്തിൽ വിവിധ വകുപ്പുകളുടെ ഒരു അവലോകനയോഗം പമ്പയിൽ വെച്ച് തന്നെ വിളിച്ചു ചേർക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മകളെ കൊന്നതിന് ഒരു വര്‍ഷത്തിന് ശേഷം കൊലയാളിയുടെ പിതാവിനെ കൊലപ്പെടുത്തി അച്ഛന്റെ പ്രതികാരം

0
മാണ്ഡ്യ: മകളുടെ കൊന്നതിന് ഒരു വര്‍ഷത്തിന് ശേഷം പ്രതികാരം ചെയ്ത് അച്ഛൻ....

എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ഫാക്ടറിയും കെട്ടിടങ്ങളും ഏറ്റെടുത്ത് സർക്കാർ

0
കൽപ്പറ്റ : ടൗണ്‍ഷിപ്പ് നിര്‍മിക്കുന്ന എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ഫാക്ടറിയും കെട്ടിടങ്ങളും സർക്കാർ...

കെപിസിസി ആസ്ഥാനത്ത് ഇന്ന് മുതൽ മാധ്യമ വിലക്ക്

0
തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് ഇന്ന് മുതൽ മാധ്യമ വിലക്ക്. അനുമതി ഇല്ലാതെ...

മദ്യ വിൽപ്പന നടത്തിയ രണ്ട് പ്രവാസികൾ പിടിയിൽ

0
കുവൈത്ത് സിറ്റി : കുവൈത്തിലെ ഫഹാഹീൽ, മംഗഫ്, മഹ്ബൂല തുടങ്ങിയ വിവിധ...