അങ്ങാടി ഗ്രാമ പഞ്ചായത്ത് നേതൃത്വത്തിൽ നടന്ന ഭിന്നശേഷി കലാ കായിക മേള “വർണോത്സവം ” പ്രൗഢ ഗംഭീരമായി

For full experience, Download our mobile application:
Get it on Google Play

റാന്നി: അങ്ങാടി ഗ്രാമ പഞ്ചായത്ത് നേതൃത്വത്തിൽ നടന്ന ഭിന്നശേഷി കലാ കായിക മേള “വർണോത്സവം ” പ്രൗഢ ഗംഭീരമായി. ശരീരികവിഷമതകൾ മറന്ന് കുട്ടികൾ നടത്തിയ പാട്ടും ഡാൻസും കാണികളായി എത്തിയ നാട്ടുകാർ ഹൃദയത്തിൽ ഏറ്റുവാങ്ങുകയായിരുന്നു. പാട്ടിന് മാത്രമല്ല ഓട്ടത്തിനും ചാട്ടത്തിനും വരെ തങ്ങൾ പിന്നിലല്ലെന്ന് തെളിയിക്കുന്നതായിരുന്നു കുട്ടികളുടെ പ്രകടനം. കസേരകളിയിലും മിഠായി പിറക്കല്‍ മത്സരത്തിലും ആർജവത്തോടെ പങ്കെടുത്ത കുട്ടികൾ ഭിന്ന ശേഷിയെ സ്വയം മറക്കുകയായിരുന്നു.

വരയുടെ ലേകത്തിലേക്കെത്തിയ കുട്ടികൾ പ്രകൃതിയേയും പ്രഭാതത്തേയും വെള്ള കടലാസിലേക്ക് കോറിയിടാനും മത്സരിക്കുകയായിരുന്നു. വലിയകാവ് അജയ്ഹാച്ചറി ഓഡിറ്റോറിയം വേദിയായ വർണോത്സവം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിന്ദു റെജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എസ്.സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ.ജേക്കബ് സ്‌റ്റീഫൻ ,സുജ ബിനോയി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞുമറിയാമ്മ, ഷൈനി മാത്യൂസ്, ബിച്ചു ആൻഡ്രൂസ് ഐക്കാട്ടു മണ്ണിൽ, അഞ്ജു ജോൺ ,ജലജ രാജേന്ദ്രൻ ഐ.സി.ഡി.എസ്.സൂപ്പർവൈസർ സുധർമിണി എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...