Thursday, May 8, 2025 7:45 pm

വിജിലന്‍സിനെ ഉപയോഗിച്ച് പ്രതികാരം ; പിന്നില്‍ മുഖ്യമന്ത്രിയെന്ന് കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിജിലന്‍സ് അറസ്റ്റ് ചെയ്ത മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ പിന്തുണച്ച് കോണ്‍ഗ്രസ്. വിജിലൻസിനെ ഉപയോഗിച്ച് പ്രതികാരം ചെയ്യുകയാണെന്നും പിന്നില്‍ മുഖ്യമന്ത്രിയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ദുരുദ്ദേശത്തോടെ ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കുന്നു. ഇബ്രാഹിംകുഞ്ഞ് തെറ്റ് ചെയ്തിട്ടില്ല. വഴിവിട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ മറുപടി പറയേണ്ടി വരും. നിയമപരമായും രാഷ്ട്രീയമായും നേരിടും. നിയമം പിണറായിയുടെ വഴിയേ പോകുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.

ഇബ്രാഹിംകുഞ്ഞിനെ ബലിയാടാക്കി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈ കേസ് സർക്കാരിന് തന്നെ തിരിച്ചടിയാവും. പാലാരിവട്ടം പാലത്തിന്‍റെ നിർമാണം 30 ശതമാനം നടന്നത് ഈ സർക്കാരിന്‍റെ കാലത്താണ്. പാലം നിർമിച്ച കമ്പനി അഴിമതി നടത്തിയെങ്കിൽ വീണ്ടും അതേ കമ്പനിക്ക് തന്നെ ഈ സർക്കാർ കരാറുകൾ നൽകുന്നത് എന്തുകൊണ്ടാണെന്നും അവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താത്തത് എന്താണെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.

അനവസരത്തിലുള്ള രാഷ്ട്രീയ പ്രേരിതമായ അറസ്റ്റാണ് ഇബ്രാഹിംകുഞ്ഞിന്‍റേതെന്ന് മുസ്‍ലിം ലീഗും പ്രതികരിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ നേരത്തെ പറഞ്ഞതിനനുസരിച്ച് ലിസ്റ്റ് ഇട്ട് അറസ്റ്റ് ചെയ്യുകയാണ്. മുന്‍പ് വിശദമായ അന്വേഷണം നടന്നപ്പോൾ അറസ്റ്റില്ലായിരുന്നു. അന്വേഷണം കഴിഞ്ഞു കുറേ കാലത്തിന് ശേഷം അറസ്റ്റ് ചെയ്യുന്നു. സർക്കാർ പ്രതിസന്ധിയിലായ ഘട്ടത്തിൽ ബാലൻസ് ചെയ്യാൻ വേണ്ടി നടത്തിയ നാടകമാണിതെന്ന് കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി

0
പത്തനംതിട്ട : ഇന്നത്തെ കാലത്ത് കാര്‍ഷികവൃത്തി തൊഴിലായി സ്വീകരിച്ച് അതിലൂടെ കര്‍ഷകര്‍ക്ക്...

ഇന്ത്യയിലെ 15 ഇടങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ ആക്രമണത്തിന് ശ്രമം നടത്തിയെന്ന് വിദേശകാര്യ സെക്രട്ടറി

0
ഡൽഹി: ഇന്ത്യയിലെ 15 ഇടങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ ആക്രമണത്തിന് ശ്രമം നടത്തിയെന്ന്...

കോന്നിയിൽ രണ്ട് പേർക്ക് പേ പട്ടിയുടെ കടിയേറ്റു

0
കോന്നി : കോന്നിയിൽ പ്രഭാത സവാരിക്ക് ഇറങ്ങിയ രണ്ട് പേർക്ക് പേ...

എന്റെ കേരളം മേളയിൽ എത്തുന്നവർ മാസ്കും സാമൂഹിക അകലവും പാലിക്കണം ; വീണ ജോർജ്ജ്

0
മലപ്പുറം: 42കാരിയായ വളാഞ്ചേരി സ്വദേശിനിക്കാണ് നിപ ബാധയെന്ന് ആരോ​ഗ്യ മന്ത്രി വീണ ജോർജ്....