കോന്നി : കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാട്ടുന്ന കടുത്ത അവഗണന കൾക്കെതിരെ മലയോര കർഷകരെയും കർഷത്തൊഴിലാളികളെയും പങ്കെടുപ്പിച്ചുകൊണ്ട് ശനിയാഴ്ച തണ്ണിതോട്ടിൽ സംഗമം നടത്തുമെന്നു ജില്ല കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതിപ്രസാദ്, ദേശീയകർഷക തൊഴിലാളി ഫെഡറേഷൻ (ഡികെ ടി എഫ് )ജില്ലാ പ്രസിഡന്റ് തട്ടയിൽ ഹരികുമാർ, നിയോജക മണ്ഡലം പ്രസിഡന്റ് അജയൻ പിള്ള ആനിക്കനാട്ട് എന്നിവർ അറിയിച്ചു. കോൺഗ്രസ് പ്രവർത്തക സമതി അംഗം രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യും.
എം പി മാരായ ആന്റോ ആന്റണി, അടൂർപ്രകാശ്, ഡി സി സി പ്രസിഡണ്ട് പ്രൊഫ. സതീഷ്കൊച്ചു പറമ്പിൽ, കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു എന്നിവർ പങ്കെടുക്കും. തണ്ണിത്തോട്, ചിറ്റാർ, സീതത്തോട്, അരുവപ്പുലം പഞ്ചായത്തുകളിലെ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നിരന്തരം സർക്കാർ ശ്രദ്ധയിൽ കൊടുവന്നിട്ടും അങ്ങാപ്പാറ നയമാണ് കൈക്കൊള്ളുന്നത്. ആന, പന്നി, പുലി, കുരങ്ങു, തുടങ്ങി എല്ലാ ജീവികളും നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുക നിത്യസംഭവം ആണ് പലർക്കും ജീവഹാനിപ്പോലും ഉണ്ടായിട്ടും മലയോര മേഖലയോട് കടുത്ത അവഗണനയാണ് സർക്കാർ കാട്ടുന്നതെന്നു നേതാക്കൾ കുറ്റപ്പെടുത്തി. പട്ടയ ത്തിന്റെ പേരിൽ ആളുകളെ വിളിച്ചു കൂട്ടി എം എൽ എ യുടെ നേതൃത്വത്തിൽ അവഹേളിക്കുന്നതിനെല്ലാമുള്ള ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കാനാണ് സംഗമം നടത്തുന്നത്എന്ന് നേതാക്കൾ പറഞ്ഞു.