മലയോര കർഷകസംഗമം 30ന് തണ്ണിതോട്ടിൽ : രമേശ്‌ ചെന്നിത്തല പങ്കെടുക്കും

For full experience, Download our mobile application:
Get it on Google Play

കോന്നി : കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാട്ടുന്ന കടുത്ത അവഗണന കൾക്കെതിരെ മലയോര കർഷകരെയും കർഷത്തൊഴിലാളികളെയും പങ്കെടുപ്പിച്ചുകൊണ്ട് ശനിയാഴ്ച തണ്ണിതോട്ടിൽ സംഗമം നടത്തുമെന്നു ജില്ല കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്‌ വെട്ടൂർ ജ്യോതിപ്രസാദ്, ദേശീയകർഷക തൊഴിലാളി ഫെഡറേഷൻ (ഡികെ ടി എഫ് )ജില്ലാ പ്രസിഡന്റ്‌ തട്ടയിൽ ഹരികുമാർ, നിയോജക മണ്ഡലം പ്രസിഡന്റ് അജയൻ പിള്ള ആനിക്കനാട്ട് എന്നിവർ അറിയിച്ചു. കോൺഗ്രസ്‌ പ്രവർത്തക സമതി അംഗം രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്യും.

എം പി മാരായ ആന്റോ ആന്റണി, അടൂർപ്രകാശ്, ഡി സി സി പ്രസിഡണ്ട്‌ പ്രൊഫ. സതീഷ്കൊച്ചു പറമ്പിൽ, കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു എന്നിവർ പങ്കെടുക്കും. തണ്ണിത്തോട്, ചിറ്റാർ, സീതത്തോട്, അരുവപ്പുലം പഞ്ചായത്തുകളിലെ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നിരന്തരം സർക്കാർ ശ്രദ്ധയിൽ കൊടുവന്നിട്ടും അങ്ങാപ്പാറ നയമാണ് കൈക്കൊള്ളുന്നത്. ആന, പന്നി, പുലി, കുരങ്ങു, തുടങ്ങി എല്ലാ ജീവികളും നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുക നിത്യസംഭവം ആണ് പലർക്കും ജീവഹാനിപ്പോലും ഉണ്ടായിട്ടും മലയോര മേഖലയോട് കടുത്ത അവഗണനയാണ് സർക്കാർ കാട്ടുന്നതെന്നു നേതാക്കൾ കുറ്റപ്പെടുത്തി. പട്ടയ ത്തിന്റെ പേരിൽ ആളുകളെ വിളിച്ചു കൂട്ടി എം എൽ എ യുടെ നേതൃത്വത്തിൽ അവഹേളിക്കുന്നതിനെല്ലാമുള്ള ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കാനാണ് സംഗമം നടത്തുന്നത്എന്ന് നേതാക്കൾ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൊമാറ്റോയിൽ നിന്നും ഓർഡർ ചെയ്ത പാവ് ഭജിക്കൊപ്പം ഒരു ബീഡിക്കുറ്റിയും

0
ബെംഗളൂരു : സൊമാറ്റോയിൽ നിന്നും ഓർഡർ ചെയ്ത പാവ് ഭജിയിൽ സവാളയ്ക്കിടയിൽ...

പശ്ചിമ ബംഗാളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ആര്‍എസ്എസിന്റെ 1000 സ്‌കൂളുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ആര്‍എസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതി...

കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ പരാമർശങ്ങൾക്കെതിരെ ശക്തമായ സ്ത്രീപക്ഷ നിലപാടുമായി പാളയം ഇമാം

0
തിരുവനന്തപുരം: പൊതുവേദികളിൽ സ്ത്രീകൾ പങ്കെടുക്കുന്നതിനെതിരെയും അവർ വീടിനുപുറത്തിറങ്ങുന്നതിനെതിരെയും കാന്തപുരം എ.പി. അബൂബക്കർ...

അടൂര്‍ ലൈഫ് ലൈൻ ആശുപത്രിയിൽ എൻഡോക്രൈനോളജി, മാക്സിലോഫേഷ്യൽ സർജറി വിഭാഗങ്ങൾ ഉദ്ഘാടനം ചെയ്തു

0
അടൂര്‍ : അടൂർ ലൈഫ് ലൈൻ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ ആരംഭിച്ച...