Monday, May 12, 2025 8:36 am

ഗവിയുടെ ഹൃദയം തൊട്ടറിഞ്ഞ് രമേശ് ചെന്നിത്തലയുടെ ഗാന്ധി ഗ്രാമം പരിപാടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആരതിയൊഴിഞ്ഞും നിറപുഞ്ചിരിയോടെയുമായിരുന്നു ഗാന്ധിഗ്രാമം പരിപാടിയുടെ ഭാഗമായി ഗവിയിലെത്തിയ മുൻ പ്രതിക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പ്രദേശവാസികൾ സ്വീകരിച്ചത്. ഗാന്ധി ജയന്തി ദിനത്തിൽ മഹാന്മാജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയാണ് പരിപാടികൾക്ക് തുടക്കമായത്.

തുടർന്ന് ഗവി നിവാസികൾക്കൊപ്പം ഭക്ഷണം കഴിച്ച രമേശ് ചെന്നിത്തല എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ഗവിയിലെ മുഴുവൻ കുടുംബങ്ങൾക്കും ഭക്ഷ്യക്കിറ്റ് വിതരണവും 62 വൃദ്ധ മാതാപിതാക്കൾക്ക് കമ്പിളിപ്പുതപ്പ്, വിദ്യാർത്ഥികൾക്ക് പുത്തൻ കമ്പിളി ഉടുപ്പുകൾ, പഠനോപകരണക്കൾ ഫാൻസി സാധനങ്ങൾ വിതരണവും നടന്നു.

രാജീവ് യൂത്ത് ഫൗണ്ടേഷൻ വിഭാവനം ചെയ്ത “വിഷപ്പ് രഹിത ഗവി ” പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും
നിർവ്വഹിക്കപ്പെട്ടു. ആൻ്റോ ആൻ്റണി എംപിയുടെ കോവിഡ് കെയർ പദ്ധതിയുടെ ഭാഗമായി ഓക്സിജൻ കോൺസൺട്രേറ്റർ, പൾസ് ഓക്സീമീറ്ററുകൾ എന്നിവയുടെ വിതരണവും അദ്ദേഹം നിർവ്വഹിച്ചു. ഗാന്ധിഗ്രാമം പദ്ധതിയുടെ ഭാഗമായി ഗവിയിലെ രണ്ട് കുഞ്ഞുങ്ങളുടെ മുഴുവൻ വിദ്യാഭ്യാസ ചെലവും അദ്ദേഹം ഏറ്റെടുത്തു. വിധവയായ ആനന്ദവല്ലിയുടെ കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന വീടിൻ്റെ തറക്കല്ലിടൽ ചടങ്ങ് ആങ്ങമൂഴി കൊച്ചാണ്ടിയിൽ നിർവ്വഹിച്ചു.

ആൻ്റോ ആൻ്റണി എംപി, ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ, ഇബ്രാഹിംകുട്ടി കല്ലാർ, ഇ.എം അഗസ്റ്റി, വെട്ടൂർ ജ്യോതി പ്രസാദ്, എബ്രഹാം മാത്യു പനച്ചിമൂട്ടിൽ, അഡ്വ.പ്രാണകുമാർ, രാജീവ്, യൂത്ത് ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ട, ഷെമീർ തടത്തിൽ, രതീഷ് കെ നായർ, ജോയൽ മാത്യു, ജിതിൻ പോൾ ജെ ബ്രദേഴ്സ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓപ്പറേഷൻ സിന്ദൂറിനെതിരെ പോസ്റ്റ് ; അറസ്റ്റിലായ റിജാസിൻ്റെ വീട്ടിൽ നിന്നും പെൻഡ്രൈവുകളും ഫോണുകളും...

0
കൊച്ചി : ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച പോസ്റ്റിനെ തുടർന്ന് അറസ്റ്റിലായ സ്വതന്ത്ര...

എംസി റോഡിൽ പന്തളം ജംഗ്ഷനിൽ ടൂറിസ്റ്റ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം

0
പത്തനംതിട്ട : എംസി റോഡിൽ പന്തളം ജംഗ്ഷനിൽ ടൂറിസ്റ്റ് ബസും സ്വകാര്യ...

ഒഡിഷയിൽ നിന്നും കൊണ്ടുവന്ന അഞ്ച് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

0
തൃശൂർ : ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിതരണം ചെയ്യാന്‍ ഒഡിഷയിൽ നിന്നും...

സ്വകാര്യ ഹജ്ജ് ക്വാട്ടയില്‍ അപേക്ഷിച്ച 42000 തീർഥാടകർക്ക് ഹജ്ജ് ചെയ്യാനാവില്ല

0
കോഴിക്കോട്: ഈ വർഷം സ്വകാര്യ ഹജ്ജ് ക്വാട്ടയില്‍ അപേക്ഷിച്ച 42000 തീർഥാടകർക്ക്...