Friday, July 11, 2025 12:38 am

ലഹരിക്കെതിരെ രമേശ് ചെന്നിത്തല നടത്തുന്ന വാക്കത്തോൺ പത്തനംതിട്ടയിൽ ജൂലൈ 14 ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളത്തെ കാർന്നു തിന്നുന്ന ലഹരി മാഫിയക്കെതിരെ മുൻ ആഭ്യന്തര മന്ത്രിയും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ‘വാക്ക് എഗേസ്റ്റ് ഡ്രഗ്സ് ‘ (Walk Against Drugs) എന്ന പരിപാടിയുടെ ഭാഗമായി ജൂലൈ 14 ന് പത്തനംതിട്ടയിൽ വാക്കത്തോൺ സംഘടിപ്പിക്കും. യുവാക്കൾക്കിടയിൽ പടർന്നു പന്തലിക്കുന്ന ലഹരിമരുന്ന് ഉപയോഗത്തിനെതിരെ എല്ലാവിഭാ​ഗത്തിൽപ്പെട്ട ജനങ്ങളെയും അണിനിരത്തി ജനകീയ പ്രതിരോധം തീർക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഈ പരിപാടി നടത്തുന്നത്. സാമൂഹിക തിന്മകൾക്കെതിരെ പ്രവർത്തിക്കുന്ന പ്രൗഡ് കേരള എന്ന സംഘടനയുടെ നേതൃത്വത്തിൽ ആണ് സംഗമം. വിദ്യാർഥികൾ, യുവജനങ്ങൾ, സന്നദ്ധ സംഘടനകൾ, മദ്യവിരുദ്ധ- ലഹരിവിരുദ്ധ സംഘടനകളുടെ പ്രതിനിധികൾ, സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖർ തുടങ്ങിയവരെ അണിനിരത്തിയാണ് പ്രോഗാം.

ലഹരിമരുന്നിനെതിരെയുള്ള ബോധവൽക്കരണത്തിനായി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ രൂപം കൊണ്ട രാഷ്ട്രീയ രഹിത ജനമുന്നേറ്റമാണ് പ്രൗഡ് കേരള മൂവ്‌മെന്റ്. സമൂഹത്തിന്റെ നാനാതുറയിൽപെട്ടവർ ഈ പോരാട്ടത്തിൽ പങ്കുചേരും. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രി ആയിരുന്ന കാലത്ത് കേരളത്തിൽ നടപ്പാക്കിയ ക്ലീൻ ക്യാംപസ് – സെയ്ഫ് ക്യാംപസ് പദ്ധതി യുവാക്കൾക്കിടയിലെ ലഹരി വിരുദ്ധ പോരാട്ടങ്ങൾക്ക് ശക്തമായ കാൽവെയ്പായിരുന്നു. കഴിഞ്ഞ മാർച്ചിൽ നിയമസഭയിൽ വെളിപ്പെടുത്തപ്പെട്ട കണക്കനുസരിച്ച് 18 വയസിൽ താഴെ പ്രായമുള്ള 588 കുട്ടികളെയാണ് സംസ്ഥാന ഡി അഡിക്ഷൻ സെന്ററിൽ ലഹരിമുക്തി ചികിത്സയ്ക്കു വിധേയരാക്കിയത്. 2024ൽ 2,880 കുട്ടികൾ സർക്കാർ കേന്ദ്രങ്ങളിൽ മാത്രം ലഹരിവിമുക്ത ചികിത്സയ്ക്ക്‌ വിധേയരായി. ഇത് 2023നെക്കാൾ 45 ശതമാനം അധികമാണ്. കുട്ടികൾക്കിടയിലെ മയക്കുമരുന്ന് ഉപയോ​ഗത്തിന്റെ പേടിപ്പിക്കുന്ന കണക്കാണിത്.

ഇന്നത്തെ യുവജന സമൂഹത്തെ ലഹരിക്ക് അടിമകളാക്കി നമ്മുടെ നാടിനെ തകർക്കുകയാണ് ലഹരിമാഫിയയുടെ ലക്ഷ്യം. നേരത്തേ മുംബൈയിലും ​ഗോവയിലും വേരുറപ്പിച്ചിരുന്ന സംഘമാണ് ഇപ്പോൾ കേരളത്തിലേക്ക് ചുവടു മാറ്റുന്നത്. ഇതിനെതിരേ ശക്തമായ ജനമുന്നേറ്റം നടത്തേണ്ടതിലേക്കു വിരൽ ചൂണ്ടുകയാണ് പ്രൗഡ് കേരള മൂവ്‌മെന്റ്. കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ ജനപങ്കാളിത്തത്തോടെ ലഹരിക്കെതിരായി walk against Drugs, പ്രഭാത നടത്തം പ്രോഗ്രാം നടന്നു. 14 ന് രാവിലെ 6മണിക്ക് മാക്കാം കുന്നു സൈന്റ്റ്‌ സ്റ്റീഫൻ ഓർത്തഡോസ് പള്ളിക്ക് സമീപത്തുനിന്നും പ്രഭാത നടത്തം തുടങ്ങും. ഡോ.ജോസഫ് മാർ ബർണ ബാസ് സഫ്റഗൻ മെത്രാപോലിത്ത, ഡോ.എബ്രഹാം മാർ സെറാഫിൻ മെത്രാപോലിത്ത, എൻ എസ് എസ് യൂണിയൻ പ്രസിഡന്റ് അഡ്വ ഹരിദാസ് ഇടത്തിട്ട, എസ് എൻ ഡി പി യൂണിയൻ ചെയർ മാൻ കെ പത്മകുമാർ, അബ്ദുൽ ഷുക്കൂർ മൗലവി അൽ കാസിം തുടങ്ങി വിവിധ രാഷ്ട്രീയ നേതാക്കളും സാമൂഹ്യ സാംസ്‌കാരിക നേതാക്കളും ചലച്ചിത്ര പ്രവർത്തകരും ജനപ്രതിനിധികളും പങ്കെടുക്കും. ജില്ലാ കോർഡിനേറ്റർ റോജി കാട്ടാശേരി, ഫെലീസിറ്റേറ്റർ തട്ടയിൽ ഹരികുമാർ, എക്സിക്യൂട്ടിവ് അംഗങ്ങൾ ആയ അഫ്വ് ജോൺസൺ വിളവിനാൽ, അബ്ദുൽ ഹാരിസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജില്ലയിലെ ആദ്യ ആധുനിക അറവുശാല ഇരവിപേരൂരില്‍ ; ഉദ്ഘാടനം ജൂലൈ 14 ന്

0
പത്തനംതിട്ട : ആധുനികവും ആരോഗ്യകരവും സുരക്ഷിതവുമായ അറവുശാല സജ്ജമാക്കി ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത്....

ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

0
പത്തനംതിട്ട : ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും ഡിസ്ട്രിക്ട് സങ്കല്‍പ്...

ലഹരിവിരുദ്ധ വിമോചന നാടകം നാളെ (ജൂലൈ 11)

0
പത്തനംതിട്ട : ദേശീയ വായനാദിന മാസാചരണത്തിന്റെ ഭാഗമായി പി എന്‍ പണിക്കര്‍...

പണിമുടക്ക് ദിവസം ഗുരുവായൂരില്‍ ഹോട്ടല്‍ ആക്രമിച്ച കേസില്‍ അഞ്ച് പേരെ ടെമ്പിള്‍ പോലീസ് അറസ്റ്റ്...

0
തൃശൂര്‍: പണിമുടക്ക് ദിവസം ഗുരുവായൂരില്‍ ഹോട്ടല്‍ ആക്രമിച്ച കേസില്‍ അഞ്ച് പേരെ...