Thursday, July 3, 2025 1:10 pm

മന്ത്രി ബിന്ദു രാജിവെക്കുന്നില്ലെങ്കില്‍ പുറത്താക്കണം ; മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സിലറുടെ അനധികൃത നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ആര്‍.ബിന്ദുവിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സ്വയം രാജിവെച്ച് പോകുന്നില്ലെങ്കില്‍ പുറത്താക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. വൈസ് ചാന്‍സലര്‍ നിയമന പ്രക്രിയ അട്ടിമറിക്കാനും തന്റെ ഇഷ്ടക്കാരനായ നിലവിലെ വൈസ് ചാന്‍സലര്‍ക്ക് സര്‍വ്വകലാശാല ആക്ടിലെ പ്രായപരിധി കഴിഞ്ഞിട്ടും പുനര്‍ നിയമനം നല്‍കാനും ഗവര്‍ണ്ണര്‍ കൂടിയായ ചാന്‍സലറില്‍ മന്ത്രി സമ്മര്‍ദ്ദം ചെലുത്തിയത് ഗുരുതരമായ സത്യപ്രതിജ്ഞാലംഘനവും അധികാര ദുര്‍വിനിയോഗവും അഴിമതിയും സ്വജനപക്ഷപാതവുമാണെന്ന് രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കണ്ണൂര്‍ വി.സി നിയമനവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 27 ന് സേര്‍ച്ച് -കം- സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ചുകൊണ്ടും നവമ്പര്‍ 1 ന് അതിന്‍ പ്രകാരമുള്ള നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചുകൊണ്ടും ഉത്തരവിറക്കിയിരുന്നു. അതനുസരിച്ച് നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടയില്‍ നവമ്പര്‍ 22 ന് മന്ത്രി D.O. Letter No. 401/2021/M(H.Edn & SJ) Dated 22.11.2021 നമ്പര്‍ പ്രകാരം ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കുന്നത്. ഈ കത്ത് പ്രകാരം മന്ത്രി ഗവര്‍ണ്ണറോട് ആവശ്യപ്പെടുന്നത് 27.10.2021 ല്‍ ഇറക്കിയ സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു കൊണ്ടുള്ള നോട്ടിഫിക്കേഷന്‍ റദ്ദാക്കണമെന്നും നിലവിലെ വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന് നാല് വര്‍ഷത്തേക്ക് വൈസ് ചാന്‍സലറായി പുനര്‍ നിയമനം നല്‍കണമെന്നുമാണ്. ഇതോടൊപ്പം പ്രത്യേക ഗസറ്റ് വിജ്ഞാപനത്തിലൂടെ അതേദിവസം തന്നെ സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ച നോട്ടിഫിക്കേഷന്‍ പിന്‍വലിക്കുകയും ചെയ്തു. തുടര്‍ന്ന് അന്നുതന്നെ (22.11.2021) മന്ത്രി വീണ്ടുമൊരു കത്ത് (D.O. Letter No. 401/2021/M(H.Edn & SJ) Dated 22/11/2021 നമ്പര്‍ പ്രകാരം ഗവര്‍ണ്ണര്‍ക്ക് നല്‍കുകയുണ്ടായി.

ഡോ.ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കണമെന്ന് ഒരിക്കല്‍ കൂടി ആവശ്യപ്പെടുന്ന കത്തില്‍ ‘As Pro Chancellor of Kannur University, I consider it my privilege to propose the name of Dr Gopinath Raveendran, to be reappointed as Vice Chancellor of Kannur University for a second continuous term beginning from 24-11-2021’ എന്നാണ് പറഞ്ഞിരിക്കുന്നത്. മന്ത്രിക്ക് ഇത്തരത്തില്‍ ഒരാളെ ശുപാര്‍ശ ചെയ്യാന്‍ ഒരു നിയമവും അനുവദിക്കുന്നില്ല. മന്ത്രി അവകാശപ്പെടുന്ന പ്രിവിലേജ് എന്താണെന്ന് എത്ര ആലോചിട്ടും പിടികിട്ടുന്നുമില്ല. തുടര്‍ന്ന് തൊട്ടടുത്ത ദിവസം തന്നെ (23.11.2021) ഡോ.ഗോപിനാഥ് രവീന്ദ്രന് കണ്ണൂര്‍ വൈസ് ചാന്‍സലറായി പുനര്‍ നിയമനം നല്‍കി ഉത്തരവുമിറങ്ങി. രമേശ് ചെന്നിത്തല കത്തിലൂടെ വിശദീകരിക്കുന്നു. കണ്ണൂര്‍ സര്‍വ്വകലാശാല പ്രോ ചാന്‍സലര്‍ എന്ന നിലയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് പ്രത്യേക അധികാരങ്ങള്‍ ഒന്നും സര്‍വ്വകലാശാലയുടെ ആക്ട് പ്രകാരം ഇല്ലെന്നതിനാല്‍ മന്ത്രിക്ക് ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാനുള്ള അവകാശമില്ല എന്ന് രമേശ് ചെന്നിത്തല കത്തിലൂടെ മുഖ്യമന്ത്രിയെ അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരളാ സർവകലാശാല രജിസ്ട്രാർ നടത്തിയത് ഗവർണറെ അപമാനിക്കാനുള്ള ശ്രമമെന്ന് വി മുരളീധരൻ

0
ന്യൂഡൽഹി : കേരളാ സർവകലാശാല രജിസ്ട്രാർ നടത്തിയത് ഗവർണറെ അപമാനിക്കാനുള്ള ശ്രമമെന്ന്...

രാജ്ഭവനിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഗവർണർ

0
തിരുവനന്തപുരം : രജിസ്ട്രാറുടെ സസ്പെൻഷനെത്തുടർന്ന് രാജ്ഭവനിലേക്ക് കഴിഞ്ഞ ദിവസം രാത്രി ഡിവൈഎഫ്ഐ...

വിജ്ഞാന കേരളം പദ്ധതി ; റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തില്‍ ത്രിദിന വ്യക്തിത്വ വികസന പരിശീലനം...

0
റാന്നി : റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി...

കോട്ടയം മെഡിക്കൽ കോളജ് അപകടം ; തകർന്നതെന്ന് പ്രവർത്തനരഹിതമായ കെട്ടിടമെന്ന് ആരോഗ്യമന്ത്രി

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ പ്രവർത്തനരഹിതമായ കെട്ടിടമാണ് തകർന്നതെന്ന് ആരോഗ്യമന്ത്രി വീണാ...