ക​ഞ്ചാ​വ്​ കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്രതി യുവാവിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

അ​ഞ്ച​ല്‍ : വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക​ഞ്ചാ​വ് വി​ല്‍​പ​ന ന​ട​ത്തു​ന്ന​ത് ചോ​ദ്യം​ചെ​യ്ത​യാ​ളെ ക​ഞ്ചാ​വ്​ കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​പ്രതി യുവാവിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​ല​യ​മ​ണ്‍ ക​രു​കോ​ണ്‍ കു​ട്ടി​നാ​ട് സ്വ​ദേ​ശി മ​നു (31)​ വി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ട്ടി​നാ​ട് ബി​ബി​ന്‍ ഭ​വ​നി​ല്‍ വി​ഷ്ണു (19)​ വി​നെ അ​ഞ്ച​ല്‍ പോ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ഏ​താ​നും ദി​വ​സം​മു​മ്പ് ക​ഞ്ചാ​വ് കേ​സി​ല്‍ പി​ടി​ക്ക​പ്പെ​ട്ട് സ്​​റ്റേ​ഷ​ന്‍ ജാ​മ്യ​ത്തി​ല്‍ പു​റ​ത്തി​റ​ങ്ങി​യ ആ​ളാ​ണ് വി​ഷ്ണു. പോലീ​സ് പി​ടി​ക്കാ​ന്‍ കാ​ര​ണം മ​നു​വാ​ണെ​ന്നാ​രോ​പി​ച്ച്‌ ക​ഞ്ചാ​വ് വ​ലി​ച്ച്‌ പു​ക മു​ഖ​ത്തേ​ക്ക് ഊ​തി വി​ടു​ക​യും ക​ല്ലു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ച്ച വി​ഷ്ണു​വി​നെ ക​രു​കോ​ണി​ല്‍ നി​ന്ന് പോലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. പു​ന​ലൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലക്കോട് പറമ്പിൽ കെട്ടിയിരുന്ന പശുവിനെ വെടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തി

0
കണ്ണൂർ : ആലക്കോട് തേർത്തല്ലയിൽ പശുവിനെ വെടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തി....

പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ അപകടം : നിയന്ത്രണം വിട്ട കാര്‍ ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു

0
കോന്നി : കോന്നിയില്‍ പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ നിയന്ത്രണം...

വ്യാജ സന്ദേശത്തിനു പിന്നാലെ മണിപ്പുരിൽ വീണ്ടും സംഘർഷം ; അസം റൈഫിൾസിന്റെ ട്രക്കിനു തീയിട്ടു

0
ഇംഫാൽ : മണിപ്പുരിലെ സേനാപതി നഗരത്തിൽ ഇന്നലെ രാത്രി വൻ സംഘർഷം....

പെരുമ്പാവൂരിൽ സർക്കാർ ജീവനക്കാർ താമസിക്കുന്ന എൻജിഒ ക്വാർട്ടേഴ്സിലും പരിസരത്തും ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു

0
എറണാകുളം: എറണാകുളം പെരുമ്പാവൂരിൽ സർക്കാർ ജീവനക്കാർ താമസിക്കുന്ന എൻജിഒ ക്വാർട്ടേഴ്സിലും പരിസരത്തും...