ഉറവിടം കണ്ടെത്താനായില്ല ലോക്കറില്‍ കണ്ടെത്തിയ പണം കള്ളപ്പണക്കേസില്‍ ശക്തമായ തെളിവ് ,സ്വര്‍ണക്കടത്ത് കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് ഉള്‍പ്പെടെ മൂന്ന് പ്രതികളുടെ 1.85 കോടി രൂപയുടെ നിക്ഷേപങ്ങള്‍ക്ക് ഉറവിടം തെളിയിക്കാനായില്ലെന്ന വാദവുമായി അന്വേഷണ സംഘങ്ങള്‍. എന്നാല്‍ സ്വര്‍ണ്ണ കടത്തു കേസില്‍ കസ്റ്റംസ്-എന്‍ഐഎ അന്വേഷണങ്ങള്‍ക്ക് ആശ്വാസമാണ് ഈ കണ്ടെത്തല്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി (ഇഡി) ന് ഈ തുക കണ്ടുകെട്ടിയ നടപടിക്ക് അഡ്ജുഡിക്കേറ്റിങ് അഥോറിറ്റിയില്‍നിന്ന് അംഗീകാരം കിട്ടിയത്. നയതന്ത്ര സ്വര്‍ണക്കടത്തില്‍ ഇഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണ ഇടപാട് കേസിന്റെ വിചാരണയില്‍ പ്രതികള്‍ക്ക് ശക്തമായ തിരിച്ചടിയാകുന്നതാണിത്. സ്വപ്ന സുരേഷിനു പുറമേ പി.എസ്. സരിത്ത്, സന്ദീപ് നായര്‍ എന്നിവരുടെ സാമ്ബത്തിക നിക്ഷേപമായിരുന്നു ഇ.ഡി. കണ്ടുകെട്ടിയത്. ഇതിനാണിപ്പോള്‍ കള്ളപ്പണ കേസുകളിലെ ഡല്‍ഹിയിലെ അഡ്ജുഡിക്കേറ്റിങ് അഥോറിറ്റി അംഗീകാരം നല്‍കിയത്. തിരുവനന്തപുരം എസ്.ബി.ഐ., ഫെഡറല്‍ ബാങ്ക് എന്നിവിടങ്ങളിലെ ലോക്കറുകളിലുണ്ടായിരുന്ന സ്വപ്ന സുരേഷിന്റെ 64 ലക്ഷം രൂപയും 36.50 ലക്ഷം രൂപയുമടക്കം ഒരു കോടി രൂപ എന്‍.ഐ.എ കണ്ടെടുത്തിരുന്നു.

ഇത് മുന്‍ ഐ.ടി സെക്രട്ടറി എം.ശിവശങ്കറിന്റെ പണമാണെന്നും ലൈഫ് മിഷന്‍ കരാറുകള്‍ക്കു ലഭിച്ച കമ്മിഷന്‍ തുകയാണെന്നുമായിരുന്നു ഇഡി യുടെ വാദം. എന്നാല്‍, ശിവശങ്കര്‍ ഇത് ശക്തമായി നിഷേധിക്കുകയും ചെയ്തു. പക്ഷേ, ഈ ഒരു കോടി രൂപയുടെ കൃത്യമായ ഉറവിടം തെളിയിക്കാനോ പണം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനോ സ്വപ്നയ്ക്ക് സാധിച്ചതുമില്ല. അതുകൊണ്ടു തന്നെ ഇഡി വാദങ്ങള്‍ നിലനില്‍ക്കും. ഇനി കേസ് വിചാരണയിലും മറ്റും ഇത് നിര്‍ണ്ണായക തെളിവായി മാറുകയും ചെയ്യും.

സഹകരണ ബാങ്കുകളിലേതടക്കമുള്ള സ്വപ്നയുടെ 62.76 ലക്ഷവും കണ്ടുകെട്ടിയിരുന്നു. ഇതിനും വ്യക്തമായ രേഖകള്‍ സഹിതമുള്ള സ്രോതസ്സ് കാണിക്കാനായില്ല. മറ്റൊരു പ്രതിയായ പി.എസ്. സരിത്തിന്റെ അച്ഛന്റെ പേരിലുള്ള 10 ലക്ഷമടക്കം 11.94 ലക്ഷം രൂപയാണ് ഇഡി കണ്ടുകെട്ടിയിരുന്നത്. സന്ദീപ് നായരുടെ 10.11 ലക്ഷവും. ഇതിനും വ്യക്തമായ രേഖകള്‍ ഇല്ല. ഇതെല്ലാം ഇഡി യുടെ അന്വേഷണ മികവിന് തെളിവായി വിലയിരുത്തപ്പെടും.
അതേസമയം സ്വപ്‌ന സുരേഷിന് എതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കരുതല്‍ തടങ്കല്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെയാണ് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നു. സെന്‍ട്രല്‍ ഇക്കോണോമിക് ഇന്റിലിജന്‍സ് ബ്യുറോയിലെ സ്പെഷ്യല്‍ സെക്രട്ടറി, കമ്മീഷണര്‍ ഓഫ് കസ്റ്റംസ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...