തമിഴ്‌നാട്ടിലെ ശാന്ത സുന്ദരമായ ഒരു പട്ടണമാണ് രാമേശ്വരം. മനോഹരമായ പാമ്പന്‍ ദ്വീപിന്റെ ഭാഗമായ രാമേശ്വരത്തെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നത് പ്രശസ്‌തമായ പാമ്പന്‍ പാലമാണ്. രാമേശ്വരത്ത് നിന്ന് 1,403 കിലോമീറ്റര്‍ മാത്രം അകലെയാണ് ശ്രീലങ്കയിലെ മാന്നാര്‍ ദ്വീപ്. ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങളില്‍ ഒന്നാണ് രാമേശ്വരം. ഇവിടേക്കുള്ള തീര്‍ത്ഥാടനം ഹിന്ദുമത വിശ്വാസികളെ സംബന്ധിച്ച് ഒരിക്കലും ഒഴിവാക്കാനാകാത്തതാണ്. ലങ്കയിലെ രാജാവായിരുന്ന രാവണനില്‍ നിന്ന് തന്റെ പത്‌നി സീതയെ രക്ഷിക്കാനായി ശ്രീരാമന്‍ ശ്രീലങ്കയിലേക്ക് പാലം നിര്‍മ്മിച്ചത് രാമേശ്വരത്ത് നിന്നാണെന്ന് വിശ്വസിക്കപ്പെടുന്നു. രാമേശ്വര എന്ന വാക്കിന്റെ അര്‍ത്ഥം രാമന്റെ ഈശ്വരന്‍ എന്നാണ്.
പ്രശസ്‌തമായ രാമനാഥസ്വാമി ക്ഷേത്രം രാമേശ്വരത്തെ പ്രധാന ആകര്‍ഷണമാണ്. രാമനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്‌ഠ. അനുഗ്രഹങ്ങള്‍ തേടി ഓരോ വര്‍ഷവും ലക്ഷക്കണക്കിന് വിശ്വാസികള്‍ ക്ഷേത്ര സന്ദര്‍ശനം നടത്തുന്നു. രാമേശ്വരത്ത് വെച്ച് രാമന്‍ തന്റെ പാപങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്‌തതായും വിശ്വാസമുണ്ട്. രാവണനെ വധിച്ചതില്‍ അദ്ദേഹത്തിന് അതിയായ ദുഖം ഉണ്ടായിരുന്നു. ഇതാണ് പ്രായശ്ചിത്തം ചെയ്യാന്‍ രാമനെ പ്രേരിപ്പിച്ചത്. തുടര്‍ന്ന് എറ്റവും വലിയ ശിവലിംഗം നിര്‍മ്മിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയും ഹിമാലയത്തില്‍ നിന്ന് ഇത് കൊണ്ടു വരുന്നതിനായി ഹനുമാനെ ചുമതലപ്പെടുത്തുകയും ചെയ്‌തു. ഇതിന് കാലതാമസം നേരിട്ടു. ഇതിനിടെ സീത ഇവിടെ ഒരു ശിവലിംഗം നിര്‍മ്മിച്ചു. രാമനാഥസ്വാമി ക്ഷേത്രത്തില്‍ ഇന്ന് കാണപ്പെടുന്ന ശിവലിംഗം സീതാദേവി നിര്‍മ്മിച്ച ശിവലിംഗമാണെന്നാണ് വിശ്വാസം.
രാമേശ്വരത്തിന്റെ ചരിത്രപരമായ പ്രാധാന്യം ഇന്ത്യയുടെ ചരിത്രത്തില്‍ രാമേശ്വരത്തിന് വലിയ സ്ഥാനമുണ്ട്. പ്രത്യേകിച്ച് മറ്റു രാജ്യങ്ങളുമായി ഉണ്ടായിരുന്ന വ്യാപാര- വാണിജ്യ ബന്ധങ്ങളുടെ കാര്യത്തില്‍. പണ്ട് കാലത്ത് സിലോണ്‍ എന്ന് അറിയപ്പെട്ടിരുന്ന ശ്രീലങ്കയിലേക്ക് യാത്ര ചെയ്യുന്നവരുടെ ഇടത്താവളമായിരുന്നു ഈ ദ്വീപ്. ജാഫ്‌നയിലെ രാജവംശത്തിന്റെ കീഴിലായിരുന്നു ഈ പട്ടണം. ജാഫ്‌നയിലെ രാജാക്കന്മാര്‍ സേതുകാവലന്‍ അഥവാ രാമേശ്വരത്തിന്റെ സംരക്ഷകര്‍ എന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. ഡല്‍ഹിയിലെ ഖില്‍ജി രാജവംശത്തിനും രാമേശ്വരത്തിന്റെ ചരിത്രത്തില്‍ സ്ഥാനമുണ്ട്. അലാവുദ്ദീന്‍ ഖില്‍ജിയുടെ സൈനിക തലവന്‍ രാമേശ്വരത്തേക്ക് പടനയിച്ചു. പാണ്ഡ്യന്മാര്‍ ഇവരെ തടയാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തന്റെ സന്ദര്‍ശനത്തിന്റെ ഓര്‍മ്മയ്‌ക്കായി പട്ടാള മേധാവി രാമേശ്വരത്ത് അലിയ അല്‍-ദിന്‍ ഖല്‍ദ്‌ജി എന്ന പള്ളി നിര്‍മ്മിച്ചു.
16-ാം നൂറ്റാണ്ടില്‍ രാമേശ്വരം വിജയനഗര സാമ്രാജ്യത്തിന്റെ കീഴിലായി. 1795ല്‍ ബ്രിട്ടീഷുകാര്‍ രാമേശ്വരം പിടിച്ചെടുക്കുന്നത് വരെ വിജയനഗര സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്നു ഈ പട്ടണം. വിവിധ സംസ്‌കാരങ്ങളുടെ ഒരു സമ്മേളനഭൂമി കൂടിയാണ് രാമേശ്വരം. ഈ സാംസ്‌കാരിക വൈവിദ്ധ്യം രാമേശ്വരത്തെ ജീവിതത്തിലും നിര്‍മ്മിതികളുടെ നിര്‍മ്മാണ ശൈലിയിലും തെളിഞ്ഞു കാണാം. ക്ഷേത്രങ്ങളും തീര്‍ത്ഥക്കുളങ്ങളും എണ്ണമറ്റ ശിവ- വിഷ്‌ണു ക്ഷേത്രങ്ങളും രാമേശ്വരത്തിന്റെ സവിശേഷതയാണ്. അതുകൊണ്ട് തന്നെ മോക്ഷം തേടി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള ഹിന്ദുമത വിശ്വാസികള്‍ വര്‍ഷം തോറും രാമേശ്വരം സന്ദര്‍ശിക്കുന്നു. ജീവിതത്തില്‍ ഒരിക്കലെങ്കിലും രാമേശ്വരത്തെ ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥന നടത്തുക എന്നത് ഹിന്ദുക്കളെ സംബന്ധിച്ച് ഒഴിച്ചുകൂടാനാവാത്തതാണ്.
രാമേശ്വരത്ത് അറുപത്തിനാലോളം തീര്‍ത്ഥക്കുളങ്ങളുണ്ട്. ഇവയില്‍ 24 എണ്ണം വളരെയധികം പ്രാധാന്യം ഉള്ളവയാണ്. ഈ കുളങ്ങളില്‍ മുങ്ങി കുളിക്കുന്നത് പാപങ്ങളില്‍ നിന്ന് മുക്തി നല്‍കുമെന്നാണ് വിശ്വാസം. പാപങ്ങളില്‍ നിന്ന് മോചനം നേടിയാല്‍ മാത്രമേ മോക്ഷം ലഭിക്കൂ. അതുകൊണ്ട് തന്നെ ഈ കുളങ്ങളില്‍ മുങ്ങാതെ തീര്‍ത്ഥാടനം പൂര്‍ത്തിയാകില്ലെന്നും പറയപ്പെടുന്നു. പ്രധാനപ്പെട്ട 24 തീര്‍ത്ഥങ്ങളില്‍ എല്ലാം മുങ്ങിക്കുളിച്ചാല്‍ തന്നെ പാപമുക്തി ലഭിക്കുമെന്നും വിശ്വാസമുണ്ട്. നിരവധി പ്രധാനപ്പെട്ട ഹിന്ദുമത വിശ്വാസ കേന്ദ്രങ്ങള്‍ രാമേശ്വരത്തുണ്ട്. ശ്രീ രാമനാഥസ്വാമി ക്ഷേത്രം, 24 തീര്‍ത്ഥക്കുളങ്ങള്‍, കോതണ്ഡരാമര്‍ ക്ഷേത്രം, രാമസേതു അഥവാ ആഡംസ് ബ്രിഡ്‌ജ്, നമ്പു നായഗി അമ്മന്‍ ക്ഷേത്രം മുതലയാവ ഇവയില്‍ ചിലതാണ്. റെയില്‍ മാര്‍ഗ്ഗവും റോഡ് മാര്‍ഗ്ഗവും രാമേശ്വരത്ത് അനായാസം എത്താവുന്നതാണ്. മധുരൈ ആണ് രാമേശ്വരത്തിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം. വേനല്‍ക്കാലത്ത് ഇവിടെ നല്ല ചൂട് അനുഭവപ്പെടും. എന്നാല്‍ തണുപ്പ് കാലത്ത് സുഖകരമായ കാലാവസ്ഥയാണ് രാമേശ്വരത്ത് അനുഭവപ്പെടുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033