രാംലല്ലയ്ക്ക് കോടികളുടെ സമ്മാനപ്രവാഹം

For full experience, Download our mobile application:
Get it on Google Play

അയോധ്യ : അയോധ്യ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്ന രാംലല്ലയ്ക്ക് ലോകത്തിന്റെ നാനാ ദിക്കുകളിൽ നിന്ന് കാഴ്ചകൾ സമർപ്പിക്കുന്നു. അമേരിക്കൻ വജ്രമാല, ഹൈദരാബാദിൽ നിന്ന് സ്വർണ പാദുകങ്ങൾ, നേപ്പാളിൽ നിന്ന് 1000 ബാസ്‌ക്കറ്റ് നിറയെ സമ്മാനങ്ങൾ, എന്നിങ്ങനെ നീളുന്നു കാഴ്ചകൾ. രണ്ട് കിലോഗ്രാം വെള്ളിയിൽ അയ്യായിരം അമേരിക്കൻ വജ്രങ്ങൾ പതിച്ച മാലയാണ് രാംലല്ലയ്ക്ക് ചാർത്താനായി എത്തിയത്. സൂരത്തിലെ രാസേഷ് ജ്വൽ ഡയറക്ടറും വജ്ര വ്യാപാരിയുമായ കൗശിക് കക്കാഡിയയാണ് രാംലല്ലയ്ക്ക് ഈ കാണിക്ക സമർപ്പിച്ചത്. രാമ ക്ഷേത്ര മാതൃകയിലാണ് വജ്രമാല തയാറാക്കിയിരിക്കുന്നത്. 40 ആഭരണ നിർമാതാക്കൾ 35 ദിവസമെടുത്ത് രാപ്പകൽ ഉറക്കമുളച്ച് നിർമിച്ചതാണ് ഈ ഭ്രഹ്മാണ്ഡ വജ്രമാല. ഹൈദരാബാദിൽ നിന്ന് സ്വർണ പാദുകങ്ങളും സമ്മാനിച്ചിട്ടുണ്ട്. ഹൈദരാബാദിലെ ചല്ലാ ശ്രീനിവാസ് ശാസ്ത്രിയാണ് സ്വർണ പാദുകൾ കാഴ്ചവച്ചത്. ഇതിന് പുറമെ നേപ്പാളിലെ ജനക്പുരിയിൽ നിന്ന് 1000 ബാസ്‌കറ്റുകളിൽ പ്രത്യേക സമ്മാനങ്ങൾ രാംലല്ലയ്ക്കായി എത്തിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിസിനസ് തട്ടിപ്പ് ആരോപിച്ചുള്ള വ്യാജവാർത്ത; ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വ്യവസായി

0
തിരുവനന്തപുരം: വ്യാജവാര്‍ത്ത നല്‍കി അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി പ്രവാസി...

മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ്...

മുഖ്യമന്ത്രിയോട് ക്ഷമ ചോദിച്ച് ചേന്തി അനില്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞതിന് ക്ഷമ ചോദിക്കുന്നതായി ജയില്‍ നിന്ന്...

കൊരട്ടില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം , ഒരാൾ അറസ്റ്റിൽ

0
തൃശൂര്‍: കൊരട്ടില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ്...