ന്യൂഡൽഹി : കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് സമ്മേളനത്തിന് ഔദ്യോഗിക തുടക്കമായി. പാര്‍ലമെന്റില്‍ ഇരുസഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപനം നടത്തുകയാണ്. പൗരത്വഭേദഗതി അടക്കം കേന്ദ്രസര്‍ക്കാരിന് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്ന വിഷയങ്ങള്‍ പരാമര്‍ശിച്ചാണ് നയപ്രഖ്യാപനം നടത്തുന്നത്. മഹാത്മാഗാന്ധിയുടെ സ്വപ്‌നസാക്ഷാത്കാരമാണ് പൗരത്വഭേദഗതിയിലൂടെ സാധ്യമായതെന്ന് രാഷ്ട്രപതി പറഞ്ഞു.
എല്ലാ വിഭാഗങ്ങളുടെയും വളര്‍ച്ചയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നവഭാരത സൃഷ്ടിക്കാണ് ഊന്നല്‍ നല്‍കുന്നത്. ഇന്ത്യയ്ക്ക് നിര്‍ണായക ദശാബ്ദമാണിത്. മുസ്ലിം സ്ത്രീകള്‍ക്ക് മുത്തലാഖ് നിയമ ഭേദഗതിയിലൂടെ നീതി ഉറപ്പാക്കാന്‍ ശ്രമിച്ചു. ഭരണഘടനയാണ് രാജ്യത്തിന്റെ മാതൃക. അയോധ്യാവിധി രാജ്യം പക്വതയോടെ സ്വീകരിച്ചു. ഇന്ത്യ മുന്നേറുകയാണ്. രാജ്യ വളര്‍ച്ചയിലേക്കാണ് കുതിക്കുന്നത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ചരിത്രപരമാണെന്നും അദേഹം പറഞ്ഞു.