കൊട്ടിയം : റംസിയുടെ മരണത്തില്‍ ആരോപണ വിധേയയായ നടി ലക്ഷ്മിക്കായി ഉന്നതരില്‍ നിന്ന് സഹായം ലഭിക്കുന്നതായി ആരോപണവുമായി റംസിയുടെ കുടുംബം. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചതില്‍ മനംനൊന്താണ് കൊട്ടിയം സ്വദേശി റംസി ആത്മഹത്യ ചെയ്തത്.
ലക്ഷ്മി പ്രമോദിനെ ചോദ്യം ചെയ്യലിനായി ഒരു തവണ മാത്രമാണ് വിളിപ്പിച്ചതെന്നും റംസിയുടെ കാമുകനായിരുന്ന ഹാരീസ് മുഹമ്മദ് ഒഴികെയുള്ളവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും കുടുംബം ആരോപിച്ചു. അതേസമയം നടി ലക്ഷ്മി പ്രമോദ് ഇപ്പോള്‍ ഒളിവിലാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്.
കേസില്‍ മുഖ്യമന്ത്രിയുടെ സഹായം ആവശ്യപ്പെടുമെന്നും മകള്‍ക്ക് നീതി കിട്ടും വരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും പിതാവ് റഹീം ഒരു മാധ്യമത്തോട് പറഞ്ഞു.