Thursday, May 2, 2024 4:01 am

ആഡംബര തികവോടെ അഞ്ചാം തലമുറ ; പുതിയ റേഞ്ച് റോവര്‍ ഉടനെത്തും

For full experience, Download our mobile application:
Get it on Google Play

മുംബൈ : അഞ്ചാം തലമുറയായ റേഞ്ച് റോവര്‍ 2022നെ ഒക്ടോബർ 26ന് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഐക്കണിക്ക് വാഹന നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവര്‍. വാഹനത്തിന്‍റെ അഞ്ചാം തലമുറ മോഡലാണ് നിരത്തിലെത്തുന്നത്. ഇപ്പോള്‍ വാഹനത്തിന്‍റെ സ്‍പൈ ചിത്രങ്ങള്‍ പുറത്തുവന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ജാഗ്വാർ ലാൻഡ്റോവറിന്‍റെ എംഎൽഎ പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന ആദ്യ റേഞ്ച് റോവറായിരിക്കും ഇത്. ലാൻഡ് റോവറിന്‍റെ ഏറ്റവും ഉയർന്ന എസ്‌യുവിയാണ് റേഞ്ച് റോവർ.

വാഹനം അതിന്റെ ക്ലാസിക് സ്റ്റൈലിങ് പ്രൊഫൈൽ ഇപ്പോഴും നിലനിർത്തിയിട്ടുണ്ട്. പുതിയ മോഡൽ സമാനതകളില്ലാത്ത സ്വഭാവമുള്ള വാഹനം ആയിരിക്കുമെന്ന് ജാഗ്വാർ ലാൻഡ് റോവർ ഡിസൈൻ മേധാവി ജെറി മക്വേൺ പറഞ്ഞു. അത് ഫാഷനെയോ പ്രവണതയെയോ പിന്തുടരുന്നില്ല. പക്ഷേ ആധുനികവും 50 വർഷത്തെ പരിണാമവുമായി കൂടിച്ചേർന്നതുമായ ഇതുവരെ സൃഷ്ടിക്കപ്പെട്ട ഏറ്റവും മികച്ച റേഞ്ച് റോവർ ആയിരിക്കും ഇത് എന്നു അദ്ദേഹം പറഞ്ഞു. ലോങ് വീൽബേസ് മോഡലും റിയർ-വീൽ സ്റ്റിയറിങും വാഹനത്തിന് നൽകും.

പുതിയ മോഡലിന്‍റെ അകവും പുറവും ആഡംബരത്തികവോടെയാണ് ലാൻഡ്റോവർ അണിയിച്ചൊരുക്കിയിരിക്കുന്നത്. പുതിയ ഗ്രിൽ, ലൈറ്റ് ക്ലസ്റ്ററുകൾ, ബമ്പർ എന്നിവ ഇവയെ അഞ്ചാം തലമുറ കാറായി അടയാളപ്പെടുത്താൻ സഹായിക്കുന്നു. പിൻവശത്ത് പുതിയ കറുത്ത പാനലാണ് വാഹനത്തെ വേറിട്ടതാക്കുന്നത്. ജാഗ്വാർ ലാൻഡ് റോവറിന്റെ ഏറ്റവും പുതിയ പിവി പ്രോ സോഫ്റ്റ്‌വെയർ, സ്റ്റിയറിങ് വീൽ, സെന്റർ കൺസോൾ ഡിസൈൻ എന്നിവ ആകർഷകമാണ്.

ഹൈബ്രിഡ്, ഫുൾ-ഇലക്ട്രിക് പവർട്രെയിനുകളും ഉണ്ടാകും. പൂർണമായും ഇലക്ട്രിക് വാഹനമായും നിർമിക്കുന്ന ആദ്യ റേഞ്ച് റോവറായിരിക്കും ഇത്. 4.4 ലിറ്റർ, ടർബോചാർജ്ഡ് യൂണിറ്റ് ഏറ്റവും ഉയർന്ന വി 8 പെർഫോമൻസ് പതിപ്പിൽ ഉപയോഗിച്ചേക്കും. പുതിയ മോഡല്‍ റേഞ്ച് റോവര്‍ എത്തുന്നതോടെ 2012ൽ ആദ്യമായി അവതരിപ്പിച്ച നിലവിലെ ജനറേഷൻ റേഞ്ച് റോവർ വില്‍പ്പന അവസാനിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്, ഹൃദയാഘാതമാകാം

0
ഇന്ന് ചെറുപ്പക്കാരില്‍ പോലും ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം ഉണ്ടാകുന്നു. ജീവിതശൈലിയില്‍...

നവകേരള സദസ്സില്‍ മന്ത്രിമാര്‍ സഞ്ചരിച്ച ബസ് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് യാത്രക്കാരുമായി പുറപ്പെട്ടു

0
തിരുവനന്തപുരം : നവകേരള സദസ്സില്‍ മന്ത്രിമാര്‍ സഞ്ചരിച്ച ബസ് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക്...

ബസ് ഡ്രൈവർമാർക്ക്​ ഏകീകൃത യൂണിഫോം നിർബന്ധമാക്കി​ സൗ​​ദി

0
റിയാദ്​: സൗദിയിൽ ബസ് ഡ്രൈവർമാർക്ക്​ ഏകീകൃത യൂണിഫോം നിർബന്ധമാക്കി​ കൊണ്ടുള്ള തീരുമാനം...

ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും

0
സുൽത്താൻ ബത്തേരി: വയനാട്ടിൽ ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന്...