Monday, May 13, 2024 6:01 pm

റേഞ്ച് റോവർ ആഡംബര എസ്‌യുവി വിപണിയില്‍

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയിലെ സെലിബ്രിറ്റികളുടെ ഇഷ്ട കാറുകളില്‍ ഒന്നാണ് ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍. ഇന്ത്യയുടെ സ്വന്തം ടാറ്റ മോട്ടോര്‍സിന്റെ ഉടമസ്ഥതയിലുള്ള ഈ ബ്രിട്ടീഷ് ബ്രാന്‍ഡ് പുറത്തിറക്കുന്ന കാറുകള്‍ക്ക് വേണ്ടി മലയാള സിനിമ ലോകത്ത് നിന്നടക്കമുള്ള സെലിബ്രിറ്റികള്‍ കാത്തിരിക്കാറുണ്ട്. ഇപ്പോള്‍ കാത്തിരിപ്പ് അവസാനിപ്പിച്ച് റേഞ്ച് റോവര്‍ വെലാര്‍ ഫെയ്‌സ്‌ലിഫ്റ്റ് (Range Rover Velar Facelift) ഇന്ത്യന്‍ വിപണിയിലിറക്കിയിരിക്കുകയാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍. റേഞ്ച് റോവര്‍ വെലാറിന്റെ രണ്ടാമത്തെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് ഈ വര്‍ഷം ഫെബ്രുവരിയിലാണ് ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചത്. ഇക്കഴിഞ്ഞ ജൂലൈയില്‍ ലാന്‍ഡ് റോവര്‍ ഇന്ത്യന്‍ വിപണിയില്‍ റേഞ്ച് റോവര്‍ വെലാര്‍ ഫെയ്സ്ലിഫ്റ്റിന്റെ ബുക്കിംഗ് ജാലകം തുറന്നിരുന്നു. 94.30 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണിപ്പോള്‍ ആഡംബര എസ്‌യുവി പുറത്തിറക്കിയിരിക്കുന്നത്. റേഞ്ച് റോവര്‍ വെലാര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ വിതരണവും ഉടന്‍ ആരംഭിക്കും.

റേഞ്ച് റോവര്‍ വെലാര്‍ ഒരു ഫുള്‍ ലോഡഡ് വേരിയന്റിലും രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലും മാത്രമേ ഇന്ത്യയില്‍ ഓഫര്‍ ചെയ്യുന്നുള്ളൂ. മെറ്റാലിക് വാരസിന്‍ ബ്ലൂ, പ്രീമിയം മെറ്റാലിക് സദാര്‍ ഗ്രേ എന്നിങ്ങനെ രണ്ട് പുത്തന്‍ കളര്‍ ഓപ്ഷനുകളും റേഞ്ച് റോവര്‍ വെലാര്‍ ഫെയ്സ്ലിഫ്റ്റിന് ലഭിക്കുന്നു. 2018-ലാണ് ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ വെലാര്‍ ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. ചില്ലറ കോസ്മെറ്റിക്, മെക്കാനിക്കല്‍ പരിഷ്‌കരണങ്ങളുമായി മുഖംമിനുക്കിയാണ് രണ്ടാം വരവ്. ലാന്‍ഡ് റോവറിന്റെ പുതിയ പിക്സല്‍ എല്‍ഇഡി ഹെഡ് ലൈറ്റുകളും അതോടൊപ്പം പുതുക്കിയ സിഗ്‌നേച്ചര്‍ ഡേടൈം റണ്ണിംഗ് ലാമ്പുകളുമാണ് മുന്‍വശത്തെ പ്രധാന ഹൈലൈറ്റ്. ബമ്പറുകളും ഫ്രണ്ട് ഗ്രില്ലും ലാന്‍ഡ് റോവര്‍ പുനര്‍രൂപകല്‍പ്പന ചെയ്തു. അതേസമയം ലക്ഷ്വറി എസ്‌യുവിയുടെ വശങ്ങളില്‍ വലിയ മാറ്റങ്ങള്‍ കാണാനാകില്ല. വശത്ത്, പുതിയ അലോയ് വീലുകളും ഫ്‌ലേര്‍ഡ് വീല്‍ ആര്‍ച്ചുകളുമുണ്ട്. പുതുക്കിയ പിന്‍ ബമ്പറും പുനര്‍രൂപകല്‍പ്പന ചെയ്ത റാപ്പറൗണ്ട് എല്‍ഇഡി ലൈറ്റുകളുമാണ് പിന്‍വശത്തെ പ്രധാന മാറ്റം.

റേഞ്ച് റോവറിനും റേഞ്ച് റോവര്‍ സ്പോര്‍ട്ടിനും അനുസൃതമായി പുതിയ ഡാഷ്ബോര്‍ഡ് ഡിസൈനാണ് വെലാറിനും ലഭിക്കുന്നത്. ഇന്റീരിയറിന് ഇപ്പോള്‍ കാരവേ, ഡീപ് ഗാര്‍നെറ്റ് എന്നിങ്ങനെ രണ്ട് നിറങ്ങളും ലഭിക്കുന്നു. സ്റ്റിയറിംഗ് വീലിലും സെന്റര്‍ കണ്‍സോളിലും എയര്‍ വെന്റുകളിലും പുതിയ മൂണ്‍ലൈറ്റ് ക്രോം ഹൈലൈറ്റ് ചെയ്യുന്നു. വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയും ഉള്ള ലാന്‍ഡ് റോവറിന്റെ പിവി പ്രോ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന പുതിയ 11.4 ഇഞ്ച് കര്‍വ്ഡ് ഗ്ലാസ് ടച്ച്സ്‌ക്രീന്‍ ആണ് ക്യാബിനിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. സെന്റര്‍ കണ്‍സോളിന് മുമ്പത്തേക്കാള്‍ വളരെ കുറച്ച് ബട്ടണുകള്‍ മാത്രമാണുള്ളത്. കൂടാതെ HVAC നിയന്ത്രണങ്ങള്‍ക്കായി സെക്കന്‍ഡറി സ്‌ക്രീനോ ഡയലുകളോ ഇല്ല.

പുറത്തെ ശബ്ദം കുറച്ച് ക്യാബിന്‍ കൂടുതല്‍ ശാന്തമാക്കാന്‍ സഹായിക്കുന്ന നോയ്സ് ക്യാന്‍സലേഷന്‍ ഫീച്ചര്‍ സജ്ജീകരിച്ചാണ് എസ്‌യുവി വരുന്നത്. PM 2.5 ഫില്‍ട്ടറേഷനും CO2 മാനേജ്‌മെന്റുമുള്ള എയര്‍ പ്യൂരിഫിക്കേഷന്‍ സിസ്റ്റവും വയര്‍ലെസ് ചാര്‍ജറും കാറിന്റെ ലക്ഷ്വറി ഫീല്‍ ഉയര്‍ത്തുന്നു. റോട്ടറി ഡ്രൈവ് സെലക്ടറിന് പകരം കൂടുതല്‍ സാമ്പ്രദായിക രൂപത്തിലുള്ള ലിവര്‍ നല്‍കിയിട്ടുണ്ട്. തുടക്കത്തില്‍ പറഞ്ഞ പോലെ 2.0 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ റേഞ്ച് റോവര്‍ വെലാര്‍ ഫെയ്‌സ്‌ലിഫ്റ്റ് വാങ്ങാന്‍ സാധിക്കും. ആദ്യത്തെ പെട്രോള്‍ എഞ്ചിന്‍ 296 bhp കരുത്തും 365 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവുമായി വരുന്നു ഡീസല്‍ എഞ്ചിന്‍ 201 bhp കരുത്തും 420 Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ളതാണ്.

രണ്ട് എഞ്ചിനുകളും 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായിട്ടാണ് ജോഡിയാക്കിയത്. ടെറൈന്‍ റെസ്പോണ്‍സ് 2 സംവിധാനവും ഇതില്‍ ഒരുക്കിയിട്ടുണ്ട്. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ റേഞ്ച് റോവര്‍ വെലാര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ പെട്രോള്‍ പതിപ്പിന് 7.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുമെന്ന് ലാന്‍ഡ് റോവര്‍ അവകാശപ്പെടുന്നു. അതേസമയം ഡീസലിന് 8.3 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 217 കിലോമീറ്റര്‍ വേഗതയില്‍ വരെ ലക്ഷ്വറി എസ്‌യുവിക്ക് സഞ്ചരിക്കാന്‍ കഴിയും. ഇക്കോ, കംഫര്‍ട്ട്, ഗ്രാസ്-ഗ്രവല്‍-സ്‌നോ, മഡ്-റട്ട്‌സ്, സാന്‍ഡ്, ഡൈനാമിക്, ഓട്ടോമാറ്റിക് എന്നീ മോഡുകള്‍ ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. പോര്‍ഷ മക്കാന്‍, ജാഗ്വാര്‍ എഫ്-പേസ്, മെര്‍സിഡീസ് ബെന്‍സ് GLE, വോള്‍വോ XC90, ഔഡി Q7, ബിഎംഡബ്ല്യു X5 എന്നീ മോഡലുകളാണ് ഇന്ത്യന്‍ വിപണിയില്‍ റേഞ്ച് റോവര്‍ വെലാറിന്റെ എതിരാളി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പത്തനംതിട്ടയില്‍ മഞ്ഞ അലര്‍ട്ട്

0
പത്തനംതിട്ട : ജില്ലയില്‍ ഈ മാസം 17 വരെ മഞ്ഞ അലര്‍ട്ട്...

മൂവാറ്റുപുഴയിൽ കുട്ടികൾ അടക്കം എട്ടുപേരെ കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

0
കൊച്ചി: മൂവാറ്റുപുഴയില്‍ കുട്ടികൾ അടക്കം എട്ടുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു....

പക്ഷിപ്പനി : ജില്ലയിൽ ഫാമിലെ താറാവുകള്‍ക്ക് ദയാവധം

0
പത്തനംതിട്ട : നിരണം ഡക്ക് ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവിടെയുള്ള...

കോന്നിയിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്ന് പേർക്ക്

0
കോന്നി : കോന്നിയിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കോന്നി...