റാന്നി: മാതാപിതാ ഗുരു ദൈവം എന്നൊരു ചൊല്ലുണ്ടായിരുന്ന കാലത്തില്‍ പുരോഗമനത്തിന്റെ കുത്തൊഴുക്കിൽപ്പെട്ട് ആ ചൊല്ലിന് തെല്ലൊരു മാറ്റം വരുത്തി മാതാപിതാ ഗൂഗിൾ ദൈവം എന്നാക്കാമെന്ന് അഭിപ്രായം. ഇന്ന് അർത്ഥങ്ങളും അർഥാന്തരങ്ങളും തേടുന്നത് ഗൂഗിളിൽ ആയതാണ് കാരണം. ഒരുകാലത്ത് അർഥങ്ങളും നാനാർത്ഥങ്ങളും എല്ലാം തിരഞ്ഞിരുന്നത് ഡിക്ഷ്ണറികളിലും സർവ്വ വിജ്ഞാന കോശങ്ങളിലുമായിരുന്നു. ഇന്നത്തെ തലമുറയ്ക്ക് ഇത്തരം ഡിക്ഷ്ണറികളും സർവ്വവിജ്ഞാന കോശങ്ങളും അപരിചിതമാണ്. ഡിക്ഷ്ണറിയിൽ ഒരു വാക്ക് തിരയുമ്പോൾ അറിയാതെ ഒരു പിടി വാക്കുകൾ ഹൃദയത്തിൽ ചേക്കേറും. ഇത് മനസ്സിലാക്കി കുട്ടികളെ ഡിക്ഷ്ണറികളും പുസ്തകങ്ങളും പരിചയപ്പെടുത്തുന്നതിനായി ഒരു ഡിക്ഷ്ണറി താലം കടിമീൻചിറ സ്കൂളിന് റാന്നി ബിപിസി ഷാജി എ. സലാം സമ്മാനിച്ചു. ബാലമാസികകളും പുസ്തകങ്ങളും ത്രിഭാഷാ ഡിക്ഷ്ണറികളുമടങ്ങിയ താലം എസ്.ആർ.ജി കൺവീനർ റ്റി.ജി. സന്തോഷ് ബാബുവും കുട്ടികളും ചേർന്ന് ഏറ്റ് വാങ്ങി. പ്രിൻസിപ്പൽ ഡോ. ആർ. ശ്രീകല,വാർഡ് മെമ്പർ സന്ധ്യ അനിൽകുമാർ, പ്രഥമാധ്യാപിക സന്ധ്യാകുമാരി, സ്റ്റാഫ് സെക്രട്ടറി പി.ജെ ഷൈലു, പി.ടി.എ. പ്രസിഡൻ്റ് ഒ.എം മനേഷ്, വൈസ് പ്രസിഡൻ്റ് മിൻസി തോമസ്, മലയാളം അധ്യാപിക ശിവപ്രിയ, പി.പി അമലകുമാരി എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1