റാന്നി ബി.ആർസിയിൽ ഇന്നവേറ്റീവ് മാരത്തോൺ പരിശീലനം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും നീതി ആയോഗും സംയുക്തമായി ആഹ്വാനം ചെയ്ത പദ്ധതിയായ സ്കൂൾ ഇന്നവേറ്റീവ് മരത്തോണിൻ്റെ മുന്നോടിയായി റാന്നി ഉപജില്ലയിലെ അധ്യാപകർക്ക് പരിശീലനം നൽകി. ബി.ആർ.സി ഹാളിൽ നടന്ന പരിശീലന പരിപാടി ശാസ്ത്ര രംഗം പത്തനംതിട്ട ജില്ലാ കോ-ഓർഡിനേറ്റർ എഫ് അജിനി ഉദ്ഘാടനം ചെയ്തു. ബി.പി.സി. ഷാജി എ. സലാം അധ്യക്ഷത വഹിച്ചു. എം.ഐ. എസ് കോ -ഓർഡിനേറ്റർ എല്‍.ടി ലാൽ, സി.ആർ.സി കോ-ഓർഡിനേറ്റർ അനുഷ ശശി എന്നിവർ ക്ലാസ്സെടുത്തു. ആറാം ക്ലാസ്സ്‌ മുതൽ പന്ത്രണ്ടാം ക്ലാസ്സ്‌ വരെയുള്ള കുട്ടികളെ ഉൾപ്പെടുത്തി അവരുടെ നൂതന ആശയങ്ങൾ കണ്ടെത്തി രാഷ്ട്രത്തിനുതകുന്ന കണ്ടെത്തലുകൾ രൂപപ്പെടുത്തിയെടുക്കാൻ കുട്ടികളെ പ്രാപ്തരക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. മൂന്ന് പേരുൾപ്പെടുന്ന ഗ്രൂപ്പുകളായി 7 വിഷയ മേഖലകളിൽ നിന്നും ഒരു മേഖല തിരഞ്ഞെടുത്താണ് കുട്ടികൾ ആശയസമർപ്പണം നടത്തേണ്ടത്. ഇതിനു മുന്നോടിയായാണ് അധ്യാപകർക്കായി പരിശീലനം സംഘടിപ്പിച്ചത്. യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്, അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻ്ററി എന്നീ വിഭാഗത്തിൽ നിന്നുമുള്ള അധ്യാപകരാണ് പരിശീലനത്തിൽ പങ്കെടുത്തത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഒൻപതാം ക്ലാസിലെ പാഠപുസ്തകത്തിൽ 1975-ലെ ‘അടിയന്തരാവസ്ഥ’ ഉൾപ്പെടുത്തി

0
ന്യൂഡൽഹി : സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചർച്ച...

എസ്എഫ്ഐ സമരത്തിൽ ബ്ലേഡ് കൊണ്ടുവന്നതാരെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: എസ്എഫ്ഐ സെക്രട്ടറിയേറ്റ് മാർച്ചിനിടെ ബ്ലേഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തര...

വെട്ടിച്ചിറ ടോൾപ്ലാസയിൽ സംഘർഷം , ജീവനക്കാരും യാത്രക്കാരും തമ്മിൽ ഏറ്റുമുട്ടൽ

0
മലപ്പുറം : മലപ്പുറത്ത് ടോൾപ്ലാസ ജീവനക്കാരും യാത്രക്കാരും തമ്മിൽ സംഘർഷമുണ്ടായി. ദേശീയപാത...

മാസപ്പടി കേസ് രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നം ; അതിൻ്റെ പേരിൽ പിണറായി വിജയനെ...

0
കോഴിക്കോട്: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ആക്രമിക്കാൻ അനുവദിക്കില്ലെന്ന്...