ആലപ്പുഴ : ആലപ്പുഴയിലെ ഒ ബി സി മോർച്ച നേതാവ് രൺജിത്ത് ശ്രീനിവാസൻ കൊലപാതകക്കേസിൽ വിചാരണ നടപടികൾക്കായി കേസ് ഇന്ന് വീണ്ടും കോടതി പരിഗണിക്കും. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. 3 ജയിലുകളിലായി തടവിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 15 പ്രതികളേയും കോടതിയിൽ ഇന്ന് നേരിട്ട് ഹാജരാക്കും. പ്രതികളെ ഇന്ന് ഹാജരാക്കാൻ കോടതി ജയിൽ അധികൃതർക്ക് നിർദ്ദേശം നൽകിയിരുന്നു.
കോമളപുരം അമ്പനാകുളങ്ങര മാച്ചനാട് കോളനിയിൽ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് കിഴക്കേങ്കു മാമസ്ജിദിന് തെക്കുവശം വടക്കേച്ചിറപ്പുറം വീട്ടിൽ അജ്മൽ, ആലപ്പുഴ വെസ്റ്റ് മുണ്ട് വാടയ്‌ക്കൽ വീട്ടിൽ അനൂപ്, ആര്യാട് തെക്ക് അവലക്കുന്ന് ഇരക്കാട്ട് ഹൗസിൽ മുഹമ്മദ് അസ്ലം, മണ്ണഞ്ചേരി ഞാറവേലിൽ വീട്ടിൽ അബ്ദുൽ കലാം, മണ്ണഞ്ചേരി അടിവാരം ദാറുസബീൻ വീട്ടിൽ അബ്ദുൽ കലാം, ആലപ്പുഴ വെസ്റ്റ് തൈവേലിക്കകം വീട്ടിൽ സറഫുദ്ദീൻ, മണ്ണഞ്ചേരി ഉടുമ്പിത്തറ വീട്ടിൽ മൻഷാദ്, ആലപ്പുഴ വെസ്റ്റ് കടവത്ത്‌ശ്ശേരി ചിറയിൽ വീട്ടിൽ ജസീബ് രാജ, മുല്ലയ്‌ക്കൽ വട്ടക്കാട്ടുശ്ശേരി വീട്ടിൽ നവാസ്, കോമളപുരം തയ്യിൽ വീട്ടിൽ സമീർ, മണ്ണഞ്ചേരി നോർത്ത് ആര്യാട് കണക്കൂർ അമ്പലത്തിന് തെക്കുവശം കണ്ണറുകാട് വീട്ടിൽ നസീർ, മണ്ണഞ്ചേരി ചാവടിയിൽ വീട്ടിൽ സക്കീർ ഹുസൈൻ, മണ്ണഞ്ചേരി തെക്കേ വെളിയിൽ പൂവത്തിൽ ഷാജി, മുല്ലക്കൽ നുറുദ്ദീൻ പുരയിടത്തിൽ ഷെർനാസ് അഷറഫ് എന്നിവരെയാണ് കോടതിയിൽ ഹാജരാക്കുന്നത്.
കോടതി മാറ്റണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. കേസിലെ കുറ്റപത്രത്തിന്മേൽ ഇരു ഭാഗത്തിന്‍റെയും വാദം പൂർത്തിയാക്കി. കേസിന്‍റെ തുടക്കം മുതലേ അഭിഭാഷകനെ നിയമിക്കാതെ വിചാരണ നീട്ടി കൊണ്ടുപോകാൻ ശ്രമിച്ച പ്രതികൾ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോഴും അഭിഭാഷകനെ ഹാജരാക്കിയിരുന്നില്ല. ലീഗൽ സർവീസ് അതോററ്റിയിൽ നിന്നും താൽക്കാലിക അഭിഭാഷകനെ കോടതി പ്രതികൾക്കായി നൽകിയാണ് പ്രതിഭാഗം വാദം പൂർത്തിയാക്കിയിരിക്കുന്നത്.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]