തിരുവനന്തപുരം : രഞ്ജി ട്രോഫിയില്‍ ഛത്തീസ്ഗഢിനെതിരെ കേരളത്തിന് ഏഴ് വിക്കറ്റ് ജയം. തുമ്പ, സെന്റ് സേവ്യേഴ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 126 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ കേരളം മറികടന്നു. 66 റണ്‍സുമായി പുറത്താവാതെ പി രാഹുലാണ് കേരളത്തെ രണ്ടാം വിജയത്തിലേക്ക് നയിച്ചത്. രോഹന്‍ കുന്നുമ്മല്‍ 40 റണ്‍സെടുത്തു. രണ്ട് ഇന്നിംഗ്‌സിലുമായി 11 വിക്കറ്റ് നേടിയ ജലജ് സക്‌സേനയാണ് കേരളത്തിനെ വിജയത്തിലേക്ക് എത്തിച്ചത്. ആദ്യ മത്സരത്തില്‍ കേരളം ജാര്‍ഖണ്ഡിനെ തോല്‍പ്പിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ രാജസ്ഥാനെതിരെ സമനില വഴങ്ങുകയും ചെയ്തു.
വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കേരളത്തിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ രാഹുല്‍- രോഹിന്‍ സഖ്യം നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 86 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ രോഹനെ പുറത്താക്കന്‍ ഛത്തീസ്ഗഢ് ബൗളര്‍ അജയ് മണ്ഡലിനായി. സച്ചിന്‍ ബേബി (1), അക്ഷയ് ചന്ദ്രന്‍ (10) എന്നിവര്‍ക്കും തിളങ്ങാനായില്ല. എന്നാല്‍ ജലജ് സക്‌സേനയെ കൂട്ടുപിടിച്ച് (0) രാഹുല്‍ വിജയം പൂര്‍ത്തിയാക്കി. സുമിത് റുയികര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ഛത്തീസ്ഗഢിന്റെ രണ്ടാം ഇന്നിംഗ്‌സ് 287നാണ് അവസാനിച്ചത്. 152 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹര്‍പ്രീത് സിംഗ് ഭാട്ടിയയാണ് ഛത്തീസ്ഗഢിന് 125 റണ്‍സിന്റെ ലീഡ് സമ്മാനിച്ചത്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.