കലാസൃഷ്ടികൾക്കും രക്തകലകൾക്കും രക്തം ഉപയോഗിക്കുന്നത് നിരോധിച്ച് തമിഴ്‌നാട് സർക്കാർ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : കലാസൃഷ്ടികൾക്കും രക്തകലകൾക്കും രക്തം ഉപയോഗിക്കുന്നത് നിരോധിച്ച് തമിഴ്‌നാട് സർക്കാർ. ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് സർക്കാർ തീരുമാനമെടുത്തതെന്ന് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ അറിയിച്ചു.

ബ്ലഡ് ആർട്ട് വർക്കുകളിൽ ഏർപ്പെട്ടിരിക്കുന്നവർ രക്തത്തിന് പകരം മറ്റേതെങ്കിലും മാധ്യമം ഉപയോഗിക്കണമെന്നും ഇത്തരം പ്രവൃത്തികൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ആരോഗ്യ കേന്ദ്രങ്ങളിലോ ആശുപത്രികളിലോ രക്തം ദാനം ചെയ്യുന്നത് മഹത്തായ പ്രവൃത്തിയാണ്. പക്ഷേ, കലാസൃഷ്ടികൾക്ക് രക്തം ഉപയോഗിക്കുന്നത് അത്തരത്തിൽ പരിഗണിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. രക്തം എടുക്കുമ്പോൾ കലാകാരന്മാർ പാലിക്കുന്ന ശുചിത്വത്തെക്കുറിച്ച് ആശങ്കയുണ്ടെന്നും ഇത് എച്ച്‌ഐവി പോലുള്ള അണുബാധകൾ പടരാൻ കാരണമാകുമെന്നും സുബ്രഹ്മണ്യൻ പറഞ്ഞു.

രക്തം ശേഖരിച്ച് ഛായാചിത്രങ്ങളും മറ്റും വരയ്ക്കുന്നത് ഇപ്പോൾ തമിഴ്‌നാട്ടിൽ വ്യാപകമായിട്ടുണ്ട്. 2 മില്ലി മുതൽ 3 മില്ലി വരെ രക്തമാണ് കലാകാരന്മാർ പെയിന്റിംഗിനായി എടുക്കുന്നത്. ബ്ലഡ് ആർട്ടിനെ സംബന്ധിച്ച് വിവരം ലഭിച്ചതിന് പിന്നാലെ ആര്യോഗ്യവിഭാഗം ചെന്നൈ ടി നഗറിലെയും വടപളനിയിലെയും കേന്ദ്രങ്ങളിൽ പരിശോധന നടത്തിയിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കനത്ത തോൽവിക്ക് പിന്നാലെ പാർട്ടിക്കുള്ളിലെ വീഴ്ചകൾ തുറന്നുസമ്മതിച്ച് എ.എൻ ഷംസീർ

0
മലപ്പുറം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ പാർട്ടിക്കുള്ളിലെ വീഴ്ചകൾ...

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് മറിച്ചുവിറ്റതില്‍ ദേവസ്വം ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് വിജിലൻസ്

0
തിരുവനന്തപുരം: ശബരിമലയിലേക്കുള്ള മിൽമ നെയ്യ് മറിച്ചുവിറ്റതില്‍ ദേവസ്വം ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് വിജിലൻസിന്‍റെ...

പ്ലസ് ടു വിദ്യാർത്ഥിനി വീട്ടുവളപ്പിലെ കുളിമുറിയിൽ മരിച്ച നിലയിൽ

0
തിരുവനന്തപുരം: വർക്കലയിൽ പ്ലസ് ടു വിദ്യാർത്ഥിനി മരിച്ച നിലയിൽ. വർക്കല...

2005 ഏപ്രില്‍ ഒന്ന് മുതല്‍ 2016 പുറത്തിറങ്ങിയ വാഹനങ്ങളിലെ പാര്‍ട്‌സുകള്‍ മാറ്റേണ്ടി വരുമെന്ന് മന്ത്രി...

0
ന്യൂഡല്‍ഹി: ഇ20 പെട്രോള്‍ ഉപയോഗിക്കുമ്പോള്‍ ചില റബ്ബര്‍ ഘടകങ്ങളും ഗാസ്‌കറ്റുകളും മാറ്റേണ്ടി...