തിരുവനന്തപുരം : രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളം ഇന്നിറങ്ങുന്നു. കരുത്തരുടെ ഗ്രൂപ്പില്‍ പോരാട്ടത്തിനിറങ്ങുന്ന കേരളത്തിന് പഞ്ചാബ് ആണ് എതിരാളികള്‍. തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ രാവിലെ 9.30 മുതലാണ് മത്സരം. സച്ചിന്‍ ബേബിയാണ് കേരള ടീമിനെ നയിക്കുന്നത്. പരിചയസമ്പന്നരായ മൂന്നു മറുനാടന്‍ താരങ്ങള്‍ ടീമിലുണ്ട്. ദീര്‍ഘകാലമായി കേരളത്തിനു വേണ്ടി കളിക്കുന്ന മധ്യപ്രദേശുകാരനായ ഓള്‍റൗണ്ടര്‍ ജലജ് സക്‌സേനയ്ക്ക് പുറമെ, മധ്യപ്രദേശിന്റെ ആദിത്യ സര്‍വതെ (ഓള്‍റൗണ്ടര്‍), തമിഴ്‌നാടിന്റെ ബാബ അപരാജിത് ( ബാറ്റര്‍) എന്നിവരാണ് ഈ സീസണില്‍ കേരളത്തിനും വേണ്ടി ഇറങ്ങുന്നത്. കേരള ക്രിക്കറ്റ് ലീഗില്‍ തിളങ്ങിയ രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, വിഷ്ണു വിനോദ് തുടങ്ങിയവര്‍ ടീമിലുണ്ട്. ബൗളിങ്ങില്‍ ബേസില്‍ തമ്പി, എം ഡി നിധീഷ്, കെ എം ആസിഫ് എന്നിവരും ഇറങ്ങുന്നു. മുന്‍ ഇന്ത്യന്‍ താരം അമയ് ഖുറേസിയയാണ് കേരളത്തിന്റെ പരിശീലകന്‍. ഐപിഎല്ലിലൂടെ ശ്രദ്ധേയനായ പ്രഭാസിമ്രന്‍ സിങ് ആണ് പഞ്ചാബ് ടീമിനെ നയിക്കുന്നത്. സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റ് ചാംപ്യന്മാരായ പഞ്ചാബ് ടീ കരുത്തുറ്റ നിരയുമാണ് രഞ്ജിക്കിറങ്ങുന്നത്. മുന്‍ ഇന്ത്യന്‍ താരം വസിം ജാഫറാണ് പഞ്ചാബ് പരിശീലകന്‍.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1