Monday, May 5, 2025 8:07 am

രഞ്ജി ട്രോഫി : കേരളത്തിന് പ്രതീക്ഷയില്ല, ബംഗാളിനെതിരായ മത്സരം രണ്ടാം ദിനവും മഴ മൂലം വൈകുന്നു

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : കേരളം-ബംഗാള്‍ രഞ്ജി ട്രോഫി മത്സരത്തില്‍ വില്ലനായി മഴ. രണ്ടാം ദിവസമായ ഇന്നും ഇതുവരെ ടോസ് പോലും സാധ്യമായിട്ടില്ല. ഇന്നലെ വൈകിട്ടോടെ ആകാശം തെളിഞ്ഞെങ്കിലും രാത്രി പെയ്ത മഴയില്‍ വീണ്ടും ഔട്ട് ഫീല്‍ഡ് നന‍ഞ്ഞു കുതിര്‍ന്നതിനാല്‍ രണ്ടാം ദിനം ആദ്യ സെക്ഷനിലും മത്സരം സാധ്യമായിട്ടില്ല. ഉച്ചക്ക് 12 മണിക്ക് ഗ്രൗണ്ടും പിച്ചും അമ്പയര്‍മാര്‍ പരിശോധിച്ചശേഷമെ ഇന്ന് മത്സരം സാധ്യമാകുമോ എന്ന് വ്യക്തമാവൂ. ഇന്ന് മഴ പകല്‍ മഴ പെയ്യുമെന്ന കാലാവാസ്ഥ പ്രവചനവുമുണ്ട്. ഒന്നാം ദിനമായ ഇന്നലെ മഴയും നനഞ്ഞ ഔട്ട് ഫീഡും കാരണം പൂര്‍ണമായും നഷ്ടമായിരുന്നു. ദാന ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തില്‍ ബംഗാളിലും ഒഡീഷയിലും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മത്സരം മാറ്റിവെച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും മുന്‍നിശ്ചയ പ്രകാരം മത്സരം ഷെഡ്യൂള്‍ ചെയ്തതാണ് കേരളത്തിന് തിരിച്ചടിയായത്.

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ടിമിലുള്ള സഞ്ജു സാംസണ് അതിന് മുമ്പ് രഞ്ജി ട്രോഫിയിലും മികവ് കാട്ടാനുള്ള അവസാന അവസരമാണ് ബംഗാളിനെതിരായ രഞ്ജി മത്സരം. നവംബര്‍ ആറിന് ഉത്തര്‍പ്രദേശിനെതിരെയാണ് കേരളത്തിന്‍റെ നാലാം മത്സരം. നവംബര്‍ എട്ടിന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കായി സഞ്ജു പോകുമെന്നതിനാല്‍ ഈ മത്സരത്തില്‍ സഞ്ജുവിന് കളിക്കാനാവില്ല. കേരളവും കര്‍ണാടകയും തമ്മിലുള്ള കഴിഞ്ഞ മത്സരവും മഴമൂലം പൂര്‍ത്തിയാക്കാനായിരുന്നില്ല. കേരളത്തിന്‍റെ ആദ്യ ഇന്നിംഗ്‌സ് 161-3ല്‍ നില്‍ക്കെയാണ് മത്സരം ഉപേക്ഷിച്ചത്. ആ മത്സരത്തില്‍ സഞ്ജു 15 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു. ബംഗാളിന്‍റെയും അവസാന മത്സരങ്ങളെ കാലാവസ്ഥ ബാധിച്ചിരുന്നു. ഒക്ടോബര്‍ 18-ന് ബിഹാറിനെതിരായ അവരുടെ അവസാന മത്സരം മഴയും നനഞ്ഞ ഔട്ട്ഫീല്‍ഡും കാരണം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു. അതിനുമുമ്പ് ഉത്തര്‍പ്രദേശിനെതിരായ അവരുടെ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. ഇനിയൊരു മത്സരം കൂടി ഒരു പന്ത് പോലും എറിയാനാവാതെ ഉപേക്ഷിക്കേണ്ടിവന്നാല്‍ ബംഗാളിന്‍റെ ക്വാര്‍ട്ടര്‍ സാധ്യതകളെ അത് ബാധിക്കും. എലൈറ്റ് ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനത്തുള്ള കേരളത്തിന് ഏഴ് പോയന്‍റും മൂന്നാമതുള്ള ബംഗാളിന് നാലു പോയന്‍റുമാണ് നിലവിലുള്ളത്. രണ്ട് കളികളില്‍ 10 പോയന്‍റുമായി ഹരിയാനയാണ് കേരളത്തിന്‍റെ ഗ്രൂപ്പില്‍ ഒന്നാമത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കള്ളപ്പണവുമായി കര്‍ണാടക സ്വദേശികള്‍ പിടിയിലായ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതം

0
കോഴിക്കോട് : എളേററില്‍ വട്ടോളിയില്‍ 5.04 കോടി രൂപയുടെ കള്ളപ്പണവുമായി രണ്ടു...

ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

0
തിരുവനന്തപുരം : ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻനട...

ഇന്ത്യയുമായുള്ള വ്യാപാരത്തിന് നിരോധനം ഏര്‍പ്പെടുത്തി പാകിസ്ഥാന്‍

0
ഇസ്ലാമാബാദ് : ഇന്ത്യയുമായുള്ള വ്യാപാരത്തിന് പാകിസ്ഥാന്‍ നിരോധനം ഏര്‍പ്പെടുത്തി. പാക് വാണിജ്യ...

വീടിനു സമീപം തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് പേവിഷബാധയെ തുടർന്ന് മരിച്ച നിയയുടെ മാതാവ്

0
തിരുവനന്തപുരം : വീടിനു സമീപം തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് പേവിഷബാധയെ തുടർന്ന്...