പാറശാലയിലെ ദമ്പതികള്‍ ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക നിഗമനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പാറശാല കിണറ്റുമുക്കിലെ ദമ്പതികള്‍ ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക നിഗമനം. സെല്ലൂസ് ഫാമിലി എന്ന പേരിലുളള യൂട്യൂബ് ചാനല്‍ ഉടമയായ ചെറുവാരക്കാണം പ്രീതു ഭവനില്‍ പ്രിയ ലത (37), ഭര്‍ത്താവ് സെല്‍വരാജ് (45) എന്നിവരെയാണ് വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി മകന്‍ വീട്ടില്‍ എത്തിയപ്പോഴാണ് മരണ വിവരം പുറത്തറിയുന്നത്. വീടിന്റെ ഗേറ്റ് അടച്ച നിലയിലും വാതിലുകള്‍ തുറന്ന നിലയിലും ആണ് കണ്ടത്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ് സെല്‍വരാജ്.

പ്രിയ പ്രധാനമായും കുക്കറി ഷോ ആയിരുന്നു തന്റെ യൂട്യൂബ് ചാനലില്‍ ഉള്‍പ്പെടുത്തിയിരുന്നത്. 25 ന് പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നുതിന്റെ സൂചനകള്‍ ഉണ്ടായിരുന്നു. വിട പറയുകയാണെന്‍ ജന്മം എന്ന ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഇരുവുരുടെയും ചിത്രങ്ങള്‍ മാത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 25ാം തിയതിയാണ് മരണം സംഭവിച്ചത് എന്നാണ് പ്രാധമിക വിവരം. മൃതദേഹത്തിന് രണ്ടുദിവസം പഴക്കമുള്ളതായി പോലീസ് അറിയിച്ചു. സെല്‍വരാജ് തൂങ്ങിയ നിലയിലും പ്രിയ കട്ടിലിലും മരിച്ചുകിടക്കുന്ന നിലയിലായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...