അറ്റകുറ്റപ്പണികളില്ലാത്ത തണ്ണിത്തോട് അഞ്ചുകുഴി – കുടപ്പനക്കുളം റോഡിൽ യാത്ര ദുഷ്കരം

For full experience, Download our mobile application:
Get it on Google Play

കോന്നി : അറ്റകുറ്റപ്പണികളില്ലാത്ത തണ്ണിത്തോട് അഞ്ചുകുഴി – കുടപ്പനക്കുളം റോഡിൽ യാത്ര ദുഷ്കരം. വനത്തിലൂടെയുള്ള രണ്ടര കിലോമീറ്റർ റോഡിൽ അറ്റകുറ്റപ്പണികൾ നടത്തിയിട്ട് 20 വർഷമായി. കോന്നി, റാന്നി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തണ്ണിത്തോട് – മണിയാർ റോഡിന്റെ ഭാഗമാണിത്. മണിയാർ മുതൽ കുടപ്പനക്കുളം വരെയും തണ്ണിത്തോട് പഞ്ചായത്തിലെ അഞ്ചുകുഴി മുതൽ തുടർന്നുള്ള ഭാഗവും സഞ്ചാരയോഗ്യമാണ്. ഇതിനിടയിലുള്ള ഭാഗമാണ് തകർച്ചയിലായത്. ഇതു കാരണം വനമേഖലയിലെ കട്ടച്ചിറ, കുടപ്പനക്കുളം പ്രദേശവാസികളാണ് യാത്രാസൗകര്യമില്ലാതായി.

കോന്നി നിയോജക മണ്ഡലത്തിലെ കട്ടച്ചിറ ചിറ്റാർ വില്ലേജിലും കുടപ്പനക്കുളം തണ്ണിത്തോട് വില്ലേജിലുമാണ്. ഇപ്പോൾ റോഡിൽ വനത്തിലെ മരങ്ങൾ ഒടിഞ്ഞു കിടക്കുന്നതിനാൽ ഗതാഗത തടസവും ഉണ്ട്. കട്ടച്ചിറ കുടപ്പനക്കുളം നിവാസികൾക്ക് താലൂക്ക് ആസ്ഥാനത്തേക്ക് പോകുന്നതിന് തണ്ണിത്തോട് വഴി കോന്നിക്കുള്ള സഞ്ചാര മാർഗം തകർച്ച കാരണം തടസപ്പെടുകയാണ്. കുടപ്പനക്കുളം നിവാസികൾ‌ക്ക് തണ്ണിത്തോട് വില്ലേജ് ഓഫീസിൽ എത്തണമെങ്കിൽ കട്ടച്ചിറ വഴി ചിറ്റാർ–തണ്ണിത്തോട് റോഡിലെ നീലിപിലാവിൽ എത്തി ചുറ്റിക്കറങ്ങണം,.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...