ജനപങ്കാളിത്ത വന്യജീവി പരിപാലന പദ്ധതി നടപ്പാക്കണമെന്ന് റാന്നി – അങ്ങാടി ഗ്രാമ പഞ്ചായത്ത് തല ജാഗ്രത സമിതി

For full experience, Download our mobile application:
Get it on Google Play

റാന്നി: ജില്ലയിലെ മനുഷ്യ-വന്യജീവി സംഘർഷത്തിന് പരിഹാരം കാണുന്നതിനായി ജനപങ്കാളിത്ത വന്യജീവി പരിപാലന പദ്ധതി നടപ്പാക്കണമെന്ന് റാന്നി – അങ്ങാടി ഗ്രാമ പഞ്ചായത്ത് തല ജാഗ്രത സമിതി ആവശ്യപ്പെട്ടു. പത്തനംതിട്ട ജില്ലയിൽ റാന്നി, കോന്നി എന്നിങ്ങനെ രണ്ട് ടെറിട്ടോറിയൽ വനം ഡിവിഷനുകളാണുള്ളത്. ടെറിട്ടോറിയൽ ഡിവിഷനുകൾക്ക് വന്യജീവി പരിപാലനത്തിനായി നാമമാത്രമായ തുക മാത്രമാണ് ലഭിക്കുന്നത്. എന്നാൽ റാന്നി ഡിവിഷൻ അതിർത്തി പങ്കിടുന്ന പെരിയാർ കടുവ സങ്കേതത്തിന് കോടി കണക്കിന് രൂപയാണ് ഇതിനായി ലഭിക്കുന്നത്. ഈ തുക ഉപയോഗിച്ച് ഇവർ കൃത്രിമ ജലാശയങ്ങൾ, പുൽമേടുകൾ, ചതുപ്പുനിലങ്ങൾ എന്നിവ നിർമിച്ച് കാടിനുള്ളിൽ തന്നെ വന്യജീവികൾക്ക് തീറ്റയും വെള്ളവും ഒരുക്കുമ്പോൾ തൊട്ടുത്ത റാന്നി  കോന്നി ഡിവിഷനുകളിൽ ആവാസകേന്ദ്രം കണ്ടെത്തുന്ന ജീവികൾ തീറ്റയും വെള്ളവും കിട്ടാതെ കാടിറങ്ങുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇതിന് പരിഹാരമായി ജില്ലയിലെ ത്രിതല പഞ്ചായത്തുകൾ മുനിസിപ്പാലിറ്റികൾ, എം. എൽ.എ, എം.പി ഫണ്ടുകൾ സമാഹരിച്ചാൽ 10 കോടിയോളം രൂപ ഒരു വർഷം ശേഖരിക്കാൻ കഴിയും.

ഈ തുക ഉപയോഗിച്ച് റാന്നി, കോന്നി ഡിവിഷണലുകൾ ചേർന്ന പത്തനംതിട്ട ജില്ലയിൽ ജനപങ്കാളിത്തത്തോടെയുള്ള വന്യജീവി സംരക്ഷണ, പരിപാലന പദ്ധതി നടപ്പാക്കണമെന്നും ജാഗ്രതാ സമിതി യോഗം ആവശ്യപ്പെട്ടു. വന്യജീവികൾ നഷ്ടപ്പെടുത്തുന്ന കാർഷിക വിളകൾക്ക് നഷ്ടപരിഹാര തുക ഇരട്ടിയായി വർധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ബിന്ദു റെജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പി.എസ്.സതീഷ് കുമാർ വിഷയാവതരണം നടത്തി. വനംറേഞ്ച് ഓഫീസർ ബി.ആർ ജയൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷൈനി മാത്യൂസ്, എലനിയാമ്മ ഷാജി, ജലജ രാജേന്ദ്രൻ, ജെവിൻ കാവുങ്കൽ, പി.ആർ.ഒ സുജിന സുധാ പിള്ള, കൃഷി ഓഫീസർ ജിനി ജേക്കബ്, ശ്രീഹരി, വില്ലേജ് ഓഫീസർ രഘു ബാൽ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ റോബിൻ, ബൈജു മാത്യു എന്നിവർ പ്രസംഗിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...