ക്നാനായ സമുദായത്തിലെ സീനിയർ വൈദികൻ റാന്നി അറയ്ക്കൽ ഏ.റ്റി തോമസ് കോർഎപ്പിസ്കോപ്പ (72) അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: ക്നാനായ സമുദായത്തിലെ സീനിയർ വൈദികൻ റാന്നി അറയ്ക്കൽ ഏ.റ്റി തോമസ് കോർഎപ്പിസ്കോപ്പ (72) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ നാളെ രാവിലെ 9 മുതൽ വീട്ടിൽ നടക്കും. രാവിലെ 9:45ന് വൈക്കം കുരിശുപള്ളിയിലേക്ക് നഗരി കാണിക്കലും തുടർന്ന് വൈക്കം പള്ളിയിൽ പൊതു ദർശനവും നടക്കും. രാവിലെ 11.15ന് റാന്നി വലിയപള്ളിയിലേക്ക് വിലാപയാത്ര. 12ന് പൊതുദർശനം, തുടർന്ന് 1 മുതൽ 2 വരെ അനുശോചനയോഗം. രണ്ടു മണിയോടെ മൃതദേഹം സംസ്കരിക്കും. കല്ലിശ്ശേരി സെന്റ് മേരീസ് വലിയപള്ളി, വള്ളംകുളം സെന്റ് മേരീസ് പള്ളി, തുരുത്തിക്കാട് സെന്റ് ജോൺസ് പള്ളി എന്നിവിടങ്ങളിൽ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ക്നാനായ സമുദായ അതിഭദ്രാസന സെക്രട്ടറി, മാർ സേവേറിയോസ് വിദ്യാഭ്യാസ സഹായ നിധിയുടെ വൈദിക ട്രസ്റ്റി, മലങ്കര സുറിയാനി ക്നാനായ അസോസിയേഷൻ പ്രസിഡന്റ്, റാന്നി വലിയ പള്ളി സ്കൂൾ കോർപ്പറേറ്റ് മാനേജ്മെൻറ് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ഷെർലി തോമസ് ഓതറ കല്ലേലി മണ്ണിൽ കുടുംബാംഗമാണ്. മക്കൾ ടിങ്കു (യുകെ), ജക്കു (അയർലന്റ്), മരുമകൾ ജസ്ന , ഷോണിമ.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീണ്ടും റോബിൻ ബസ് – എംവി‍ഡി തർക്കം മുറുകുന്നു ; പതിവ് പോലെ സർവീസ്...

0
കോട്ടയം: വീണ്ടും റോബിൻ ബസ് - എംവി‍ഡി തർക്കം മുറുകുന്നു. കോട്ടയം...

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് ; 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് നൽകണം

0
തിരുവനന്തപുരം: ഇന്ത്യയെ പോളിയോ വിമുക്തമാക്കുന്നത് ലക്ഷ്യമിട്ട് ദേശവ്യാപകമായി നടത്തുന്ന പൾസ് പോളിയോ...

എംഎൽഎ പാർട്ടി മാറിയോ എന്ന യുഡിഎഫ് പരിഹാസത്തിന് ചുട്ടമറുപടിയുമായി അരുൺകുമാർ

0
മാവേലിക്കര: ഫേസ്ബുക്കിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റി ഉന്നയിച്ച രാഷ്ട്രീയ വിമർശനങ്ങൾക്ക് കൃത്യമായ...

അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുവെച്ച അഞ്ച് ഇരുമ്പുഗേറ്റുകള്‍ മോഷ്ടിച്ചു ; മൂന്നുപേര്‍ കൂടി പിടിയില്‍

0
മലപ്പുറം: പൊന്നാനി ഹാര്‍ബറിലെ കോമ്പൗണ്ടില്‍ അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുവെച്ച അഞ്ച് ഇരുമ്പുഗേറ്റുകള്‍ മോഷണം...