റാന്നി: ഇന്നു രാവിലെ എട്ടരയോടെ പുനലൂര്‍ – മൂവാറ്റുപുഴ റോഡില്‍ റാന്നി ബ്ലോക്കുപടിക്കു സമീപമുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്. പരുക്കേറ്റ റാന്നി താലൂക്ക് ആശുപത്രിയിലെ നേഴ്സിംഗ് അസിസ്റ്റന്റ് സുധാ ടി.മണിയെ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിര്‍മ്മാണം നടക്കുന്ന റോഡില്‍ അമിത വേഗതയിലെത്തിയ കാറാണ് ഇരുചക്ര വാഹനത്തിലെത്തിയ സുധയെ ഇടിച്ചു തെറിപ്പിച്ചത്. ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ പോയി. പിന്നാലെയെത്തിയ വാഹന യാത്രക്കാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. വിവരമറിഞ്ഞ് റാന്നി പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തിയിരുന്നു. അപകടമുണ്ടാക്കിയ വാഹനം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.